KERALA
'രാജശില്പി'യുടെ ചിത്രങ്ങൾ വില്പനയ്ക്ക്
തന്റെ കാലശേഷം ചിത്രങ്ങൾ അനാഥമാകാതിരിക്കാനാണ് വിൽക്കാൻ തീരുമാനിച്ചതെന്ന് ചിത്രകാരൻ
പേട്ടയിലെ വീട്ടിൽ തന്റെ കലാസൃഷ്ടികൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് ഒരു കലാകാരൻ. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല പാദ മുദ്ര,രാജശില്പി തുടങ്ങിയ സിനിമകളിലൂടെ മലയാളി ചലച്ചിത്ര പ്രേമികൾക്ക് പ്രിയങ്കരനായ ആർ ശ്രീകുമാറിനെ കുറിച്ചാണ്.
ജീവൻ തുളുമ്പുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. രാജാ രവിവർമയുടെ ഉൾപ്പെടെ വിഖ്യാത ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചിത്രം വരയ്ക്കുന്നതിനായി രാജാ രവിവർമ ഉപയോഗിച്ച ബ്രഷും കളറുകളും ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
തന്റെ കാലശേഷം ചിത്രങ്ങൾ അനാഥമാകാതിരിക്കാനാണ് വിൽക്കാൻ തീരുമാനിച്ചത്. ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏവരെയും അദ്ഭുതപ്പെടുത്തുന്ന എണ്ണം പറഞ്ഞ ചിത്രങ്ങളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്.