മൂന്ന് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളില്‍ 64.5 മില്ലി മീറ്റർ മുതല്‍ 115. 5 മീറ്റർ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 45 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇത് 55 കിലോ മീറ്റർ വരെയാകാം. ചൊവ്വാഴ്ച്ച വരെ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മാന്‍ദൗസ് ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ എത്തിയ ചുഴലിക്കാറ്റ് ദുർബലമായി ന്യൂന മർദ്ദമായി മാറി. വടക്കൻ തമിഴ്നാടിനും- തെക്കൻ കർണാകടയ്ക്കും വടക്കൻ കേരളത്തിനും മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.