മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങൾ അറിയിച്ചു
Updated on
1 min read

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റംസാൻ മാസം തുടങ്ങുക. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങൾ അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ശഅബാന്‍ 30 പൂര്‍ത്തിയായി വ്രതമാരംഭിക്കും. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.

logo
The Fourth
www.thefourthnews.in