KERALA
"എന്റെ അസുഖത്തിന് ചികിത്സയില്ല...ഈ വേദന തിന്ന് ജീവിക്കുകയേ വഴിയുള്ളൂ..."
അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതയാണ് തിരുവനന്തപുരം കാരേറ്റ് സ്വദേശി രഞ്ജിനി
അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതയാണ് തിരുവനന്തപുരം കാരേറ്റ് സ്വദേശി രഞ്ജിനി. കുടകളും പേപ്പര്‍ പേനകളും നിർമിച്ച് രഞ്ജിനിക്ക് ലഭിക്കുന്ന പണമാണ് അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വരുമാന മാര്‍ഗം.
രോഗബാധിതയായ രഞ്ജിനിക്ക് പേശികളുടെ ബലം നാള്‍ക്കുനാള്‍ കുറഞ്ഞു വരുകയാണ്. ഇന്ന് ചെയ്യാൻ കഴിയുന്ന പല പ്രവൃത്തികളും നാളെ ചെയ്യാൻ കഴിയില്ലെന്ന് വരാം, എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് രഞ്ജിനി പറയുന്നു. യൂട്യൂബിൽ നിന്നാണ് പേപ്പർ പേന നിർമാണം പഠിച്ചത്. രോഗം തിരിച്ചറിഞ്ഞ ആദ്യ നാളുകളിൽ തകർന്നു പോയ രഞ്ജിനി പതിയെ രോഗത്തോട് പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുംൃനല്ല മനുഷ്യർ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് സഹായിച്ചിട്ടുണ്ടന്നും രഞ്ജിനി പറയുന്നു.