കേരളാ ബാങ്കിനെ തരംതാഴ്ത്തി; 25 ലക്ഷത്തിനുമേലുള്ള വ്യക്തിഗത വായ്പകള്‍ നല്‍കാനാകില്ല, നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കും
കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ക്ലാസ് പട്ടികയിലേക്കാണ് കേരളാ ബാങ്കിനെ തരംതാഴ്ത്തിയത്. ഇതിനു പുറമേ വായ്പാ വിതരണത്തിനടക്കം കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യക്തിഗത വായ്പ നല്‍കുന്നതില്‍ കേരളാ ബാങ്കിന് വിലക്കുണ്ട്. മുമ്പ് നല്‍കിയ വായ്പകള്‍ ഘട്ടംഘട്ടമായി തിരിച്ചുപിടിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായ്പാ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേരളാ ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് ഇതിനോടകം നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളാ ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ് ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റിയാണ് നബാര്‍ഡ്.
കേരളാ ബാങ്കിന്റെ ഭരണസമിതിയില്‍ രാഷ്ട്രീയ നോമിനികളാണ് കൂടുതലെന്നും ആവശ്യത്തിനു പ്രൊഫഷണലുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി നബാര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.നിഷ്‌ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചാണ് നബാര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിനു പുറത്തു പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.