മലപ്പുറത്ത് റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച്; മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും

മലപ്പുറത്ത് റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച്; മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത
Updated on
1 min read

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മലപ്പുറം ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും നിലവിലുണ്ട്.

മലപ്പുറത്ത് റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച്; മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം

ഓറഞ്ച് അലര്‍ട്ട്

22-06-2024: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

23-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്

24-06-2024: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

25-06-2024: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

26-06-2024: കണ്ണൂര്‍

മഞ്ഞ അലര്‍ട്ട്

22-06-2024: പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്

23-06-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

24-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

25-06-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

26-06-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കാസര്‍ഗോഡ്

മലപ്പുറത്ത് റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച്; മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
ഗ്യാരണ്ടികൾ ഖജനാവ് കാലിയാക്കിയോ? വരുമാനം കൂട്ടാൻ വഴി കണ്ടെത്താന്‍ വിദേശ കമ്പനിക്ക് കരാർ നൽകി കർണാടക 

സംസ്ഥാനത്ത് പ്രതീക്ഷിക്കപ്പെടുന്ന അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത ശക്തമാക്കണം എന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ തന്നെ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in