ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കാന്‍ ചെലവിട്ടത് 31,92,360 രൂപ; വിവരാവകാശ രേഖ പുറത്ത്

ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കാന്‍ ചെലവിട്ടത് 31,92,360 രൂപ; വിവരാവകാശ രേഖ പുറത്ത്

2016 മുതല്‍ നീന്തല്‍ കുളം അറ്റകുറ്റപണിക്കായി ചെലവഴിച്ച ആകെ തുകയാണ് വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്നത്
Updated on
1 min read

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം അറ്റകുറ്റപ്പണികളുടെ കണക്ക് പുറത്ത്. ആറ് വര്‍ഷത്തിനിടെ 33 ലക്ഷത്തോളം രൂപയാണ് നീന്തല്‍ കുളത്തിന് മാത്രമായി ചെലവഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ നീന്തല്‍ കുളം അറ്റകുറ്റപണിക്കായി ചെലവഴിച്ച ആകെ തുകയാണ് വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്നത്.

2016 മുതല്‍ നീന്തല്‍ കുളം അറ്റകുറ്റപണിക്കായി ചെലവഴിച്ച ആകെ തുകയാണ് വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്നത്

ക്ലിഫ് ഹൗസില്‍ നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയുമാണ് ഇതുവരെ ചെലവാക്കിയത്. കൂടാതെ വാര്‍ഷിക മെയിന്റനന്‍സിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചതായും രേഖ ചൂണ്ടിക്കാട്ടുന്നു. ആകെ 31,92,360 രൂപയാണ് ഇത്തരത്തില്‍ ചെലവിട്ടത്. കെപിസിസി സെക്രട്ടറി അഡ്വ. സി ആര്‍ പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആറ് വര്‍ഷത്തിനിടെ 33 ലക്ഷത്തോളം രൂപയാണ് നീന്തല്‍ കുളത്തിന് മാത്രമായി ചെലവഴിച്ചത്

Attachment
PDF
Adobe Scan Dec 15, 2022.pdf
Preview

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നിര്‍മ്മിച്ചത്. 1992 ജൂലായില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായുള്ള വ്യായാമത്തിന് വേണ്ടിയായിരുന്നു ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്. പിന്നീട് ഉപയോഗ ശൂന്യമായി പോയ നീന്തല്‍ കുളം 2017ലാണ് വലിയ തോതില്‍ നവീകരിച്ചത്. ഈ തീരുമാനം മുതല്‍ വിവാദങ്ങളുടെ വേദി കൂടിയായിരുന്നു നീന്തല്‍ കുളം.

ക്ലിഫ് ഹൗസിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കെയാണ് നീന്തല്‍ കുളത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. നേരത്തെ 42.50 ലക്ഷം രൂപ മുടക്കി ക്ലിഫ് ഹൗസില്‍ കാലി തൊഴുത്ത് നിര്‍മ്മിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പുറമെ ലിഫ്റ്റിന് 25.50 ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in