കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ

കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും പുരോഗമിക്കുന്നു
Updated on
2 min read

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും പുരോഗമിക്കുന്നു. ഗംഗാവലി പുഴയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്ന് തിരച്ചില്‍ നടത്തും. മത്സ്യ തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

പുഴയിലെ അടിയൊഴുക്ക് ശക്തമായി തുടരുന്നത് തിരച്ചലിന് വെല്ലുവിളിയാണ്. തിരച്ചില്‍ തുടരണോ വേണ്ടയോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന. ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

ഉഡുപ്പി അക്വമാന്‍ എന്നുവിളിക്കുന്ന ഈശ്വര്‍ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തേക്ക് എത്താന്‍ സാധിച്ചില്ല. ഒരുതവണ സുരക്ഷാ വടം പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിന നാവികസേനയാണ് രക്ഷപ്പെടുത്തിയത്.

വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്‌നമാകുന്നുണ്ടെന്ന് കര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഈശ്വര്‍ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തവണ നടത്തിയ ഡൈവില്‍ ഈശ്വര്‍ മാല്‍പെ ഒഴുക്കില്‍പ്പെട്ടു. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മാല്‍പെയെ കരയ്ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്.

കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ
ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം

ലോറി പതിയെ ഒഴുകി നീങ്ങുന്നതായും കരുതുന്നുണ്ട്. മുന്നൂറു മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലോറിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ തെർമല്‍ സ്‌കാനിങ് പരിശോധനയില്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പരിശോധന നടക്കുന്ന സ്ഥലത്ത്, ലോറി പാറക്കഷ്ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകര്‍ന്ന നിലയിലും ഡ്രൈവിങ് കാബിന്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലുമാണെന്നാണ് നിഗമനം.

ലോറിക്കരികില്‍ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ പുഴയിലെ മണ്ണും ചെളിയും ട്രജര്‍ ബാര്‍ജുകള്‍ ഉപയോഗിച്ച് നീക്കാനാണ് സാധിക്കുക. പക്ഷേ ഗോവ പോര്‍ട്ട് വഴിയുള്ള റൂട്ട് മഴ കാരണം അടച്ചിട്ടതിനാലും പുഴ വഴിയുള്ള ബോട്ട് ചാനലില്‍ രണ്ട് പാലങ്ങള്‍ ഉള്ളതും മണ്ണ് നീക്കുന്ന ബാര്‍ജുകള്‍ എത്തിക്കാന്‍ പ്രതിസന്ധിയാണ്.

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് ഇറങ്ങിയത് സ്വന്തം റിസ്‌കിലാണെന്ന് ഈശ്വരപ്പ പ്രതികരിച്ചു. പുഴയുടെ അടിത്തട്ടിലെ കാഴ്ച വ്യക്തമല്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. തന്റെ ജീവന്‍ താന്‍ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഒപ്പിട്ടു നല്‍കിയതിന് ശേഷമാണ് പുഴയിലിറങ്ങിയത്. അര്‍ജുന്‍ അവിടെയുണ്ടാകും എന്നാണ് പ്രതീക്ഷ. കൈകൊണ്ട് തൊട്ടുനോക്കിയാണ് പലതലും തിരിച്ചറിയുന്നത്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ട്. അത് മാറ്റി പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ
പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ

എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടുപോകുന്നു: മന്ത്രി റിയാസ്

പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്.

എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാന്‍ടൂണ്‍ കൊണ്ടു വരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in