വന്ദേഭാരതിന്റെ സമയക്രമത്തില്‍ മാറ്റം; മെയ് 19 മുതല്‍ നിലവില്‍ വരും

വന്ദേഭാരതിന്റെ സമയക്രമത്തില്‍ മാറ്റം; മെയ് 19 മുതല്‍ നിലവില്‍ വരും

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയത്
Updated on
1 min read

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയത്. മെയ് 19 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നതിനുള്ള മുഴുവന്‍ സമയത്തില്‍ മാറ്റം വരുത്താതെയാണ് സമയക്രമം . ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകില്ല.

തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ 6.07 നായിരുന്നു കൊല്ലത്ത് എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുക. 6.10ന് കൊല്ലത്തുനിന്ന് പുറപ്പെടുകയും 7.24ന് കോട്ടയത്ത് എത്തുകയും ചെയ്യും. മുന്‍പ് 7.25 നാണ് ട്രെയിന്‍ കോട്ടയം സ്‌റ്റേഷനിലെത്തിയിരുന്നത്. നിലവിലെ സമയക്രമത്തില്‍ നിന്ന് എട്ട് മിനിറ്റ് വൈകിയാണ് ട്രെയിന്‍ എറണാകുളത്തെത്തുന്നത്. 8.17 ന് എത്തുന്ന ട്രെയിന്‍ പുതുക്കിയസമയക്രമം പ്രകാരം 8.25നാണ് എത്തുക. 9.22ന് തൃശൂരിലെത്തിയിരുന്ന ട്രെയിന്‍ ഇനിമുതല്‍ 9.30 നാകും തൃശൂരില്‍ എത്തിച്ചേരുക.

കാസര്‍ഗോഡ് നിന്നുള്ള മടക്കയാത്രയില്‍ വൈകുന്നേരം 6.03ന് തൃശൂര്‍ എത്തുമായിരുന്ന ട്രെയിന്‍ 6.10നാകും ഇനിയെത്തുക. എറണാകുളത്ത് 7.05ന് എത്തേണ്ട ട്രെയിന്‍ 7.17നും, കോട്ടയത്ത് 8.10നും എത്തിച്ചേരും. 9.18ന് കൊല്ലത്ത് എത്തേണ്ട ട്രെയിന്‍ 12 മിനിറ്റ് വൈകി 9.30നാകും കൊല്ലത്ത് എത്തുക.

logo
The Fourth
www.thefourthnews.in