റിയാസ് മൗലവി വധക്കേസ്: വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍, അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ആവശ്യം

റിയാസ് മൗലവി വധക്കേസ്: വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍, അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ആവശ്യം

വിചാരണ കോടതി വിധിയിൽ അപാകതയുണ്ടെന്നാണ് സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന വാദം
Updated on
1 min read

കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ട് പ്രത്യേക ഹർജിയും സര്‍ക്കാര്‍ നൽകി.

വിചാരണ കോടതി വിധിയിൽ അപാകതയുണ്ടെന്നാണ് സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന വാദം. വിചാരണ കോടതിയുടെ നടപടി നിയമപരമല്ല. ഡിഎൻ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി പരിഗണിച്ചില്ല. ക്യത്യമായി തെളിവുകളുള്ള കേസാണിത്. മികച്ച ഉദ്യോഗസ്ഥർ അന്വോഷണം നടത്തി കുറ്റം പത്രം സമർപിച്ചു. എന്നാൽ തെളിവുകൾ വേണ്ടത്ര പരിശോധിക്കാതെയാണ് വിചാരണ കോടതി വിധി പറഞ്ഞത്. സാക്ഷികൾ ചിലപ്പോൾ കള്ളം പറഞ്ഞേക്കാം, എന്നാൽ സാഹചര്യ തെളിവുകൾ കള്ളം പറയാറില്ലെന്നതാണ് നിയമത്തിന്റെ അടിസ്ഥാന തത്വമെന്നും അപ്പീര്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

റിയാസ് മൗലവി വധക്കേസ്: വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍, അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ആവശ്യം
റിയാസ് മൗലവി വധത്തില്‍ യുഎപിഎ ചുമത്താത്തതിനെയും അന്വേഷണത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി,'നല്ല രീതിയില്‍ അന്വേഷിച്ചു'

കുടക് സ്വദേശിയായ റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്കു സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കോസ്റ്റല്‍ സി ഐയായിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ലാണ് വിചാരണ ആരംഭിച്ചത്. ഏഴ് വര്‍ഷമായി പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയായിരുന്നു. 97 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

റിയാസ് മൗലവി വധക്കേസ്: വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍, അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ആവശ്യം
റിയാസ് മൗലവി വധക്കേസ്: മൂന്ന് ആർ എസ് എസ് പ്രവർത്തകരെയും വെറുതെവിട്ടു

മാര്‍ച്ച് 30 നായിരുന്നു കേസിൽ ആർ എസ് എസ് പ്രവർത്തകരായ മൂന്നു പ്രതികളെയും വെറുതെവിട്ടായിരുന്നു കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്റെ വിധി.

logo
The Fourth
www.thefourthnews.in