സീറ്റും കൊണ്ട് വന്നവരും മടക്കി നല്‍കാത്തവരും; എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്ന ആർജെഡി

സീറ്റും കൊണ്ട് വന്നവരും മടക്കി നല്‍കാത്തവരും; എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്ന ആർജെഡി

സീറ്റിന് അവകാശവാദം ഉന്നയിച്ച് സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ഒന്നിച്ചുരംഗത്തെത്തിയതായിരുന്നു രാഷ്ട്രീയവിവാദങ്ങളുടെ തുടക്കം.
Published on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേറ്റ തിരിച്ചടിയുടെ ക്ഷീണവും രാജ്യസഭാ സീറ്റ് തര്‍ക്കത്തിനും പിന്നാലെ വേണ്ട പരിഗണന ലഭിക്കാത്തതിനെച്ചൊല്ലി ഇടതുമുന്നണിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ് ആർജെഡി. രാജ്യസഭ സീറ്റ് തന്നെയാണ് ആർജെഡിയുടെയും കലാപത്തിന് ആധാരം. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റിൽ യുഡിഎഫിന് ഒന്നും എല്‍ഡിഎഫിന് രണ്ടും സീറ്റിലാണ് വിജയിക്കാനാകുക. എൽഡിഎഫിന് ജയിക്കാനാകുന്ന രണ്ട് സീറ്റുകളുടെ അവകാശവാദമാണ് പുതിയ തർക്കത്തിന് ആധാരം.

സീറ്റിന് അവകാശവാദം ഉന്നയിച്ച് സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ഒന്നിച്ചുരംഗത്തെത്തിതായിരുന്നു രാഷ്ട്രീയവിവാദങ്ങളുടെ തുടക്കം. സീറ്റ് വേണ്ടെന്ന് വച്ച് ഘടകകക്ഷികള്‍ക്ക് നല്‍കിയാണ് തര്‍ക്കം സിപിഎം പരിഹരിച്ചത്. എന്നാല്‍ വിഷയം ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ സംഭവങ്ങള്‍. ആര്‍ജെഡിയാണ് ഇത്തവണ വെടിപൊട്ടിച്ചത്. മുന്നണിയോഗത്തില്‍ റൊട്ടേഷന്‍ വ്യവസ്ഥ എന്ന ആശയം മുന്നോട്ടുവെച്ച് അന്തരീക്ഷം തണുപ്പിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും അടങ്ങാന്‍ തയാറല്ലെന്ന സൂചനയാണ് ആര്‍ജെഡി നല്‍കുന്നത്.

തുറന്നടിച്ച് എം വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളമനത്തില്‍ ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറാണ് മുന്നണിയില്‍ അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് തുറന്നടിക്കുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമെന്നും തങ്ങള്‍ വിട്ടുനല്‍കിയ സീറ്റ് സിപിഐ തിരിച്ചുനല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

2018 ല്‍ രാജ്യസഭാ അംഗത്വവുമായാണ് തങ്ങള്‍ എല്‍ഡിഎഫില്‍ എത്തിയതെന്ന് ഓര്‍മിപ്പിക്കുകയാണ് ശ്രേയാംസ് കുമാര്‍. ''2019ല്‍ ഞങ്ങളുടെ സീറ്റ് സിപിഐക്കു നല്‍കി വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയാറാകണമായിരുന്നു. മുന്നണിയിലേക്കു വലിഞ്ഞുകേറി വന്നവരല്ല. ക്ഷണിച്ചിട്ടാണ് പാർട്ടി എൽഡിഎഫിൽ എത്തിയത്,'' ശ്രേയാംസ് കുമാര്‍ ഓർമിപ്പിക്കുന്നു. എല്‍ഡിഎഫിലെ നാലാമത്തെ വലിയ കക്ഷിയായ ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു.

സീറ്റും കൊണ്ട് വന്നവരും മടക്കി നല്‍കാത്തവരും; എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്ന ആർജെഡി
'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം വ്യക്തമാക്കി നിതിൻ ഫാത്തിമ

സംസ്ഥാന മന്ത്രിസഭയില്‍ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും നേതൃത്വം നൽകുന്ന ജെഡിഎസിനു ലഭിക്കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാറിന്റെ പ്രതികരണം. ജെഡിഎസ് കേരള ഘടകം എല്‍ഡിഎഫിലാണ്. എന്നാല്‍ അവരുടെ ദേശീയ നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയാണ്. അതായത് ദേശീയതലത്തില്‍ ജെഡിഎസ് സാങ്കേതികമായി ബിജെപിക്കൊപ്പമാണെന്നുകൂടി ചൂണ്ടിക്കാട്ടുന്ന ശ്രേയാംസ് കുമാര്‍ ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡിയെന്നും ഓര്‍മിപ്പിക്കുന്നു.

ജനതാദള്‍ സഞ്ചരിച്ച വഴികള്‍

അരങ്ങിൽ ശ്രീധരൻ, കെ ചന്ദ്രശേഖരൻ, പി വിശ്വംഭരൻ, പിആർ കുറുപ്പ്, എം പി വീരേന്ദ്രകുമാർ എന്നിവരിൽ തുടങ്ങി സി കെ നാണുവിലും എ നീലലോഹിതദാസൻ നാടാറിലും എം വി ശ്രേയാംസ് കുമാറിലും കെ കൃഷ്ണൻകുട്ടിയിലും മാത്യു ടി തോമസിലും എത്തിനിൽക്കുകയാണ് ജനതാദളിന്റെ വിവിധ ധാരകൾ. കേരളത്തിലെ മുന്നണി സമവാക്യങ്ങളും ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളെ സ്വാധീനിച്ചിരുന്നു.

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം മാറിമാറി നിലകൊണ്ടിട്ടുണ്ട് എം പി വീരേന്ദ്ര കുമാറിന്റെയും എം വി ശ്രേയാംസ് കുമാറിന്റെയും കാലത്ത് ജനതാദള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ജനതാദളിന്റെ രാഷ്ട്രീയമാറ്റത്തിന്റെ പ്രധാന കാരണം. 1991ല്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി (ജനതാദള്‍) എം പി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. 1996 ല്‍ അതേ മണ്ഡലത്തിൽനിന്ന് വീരേന്ദ്രകുമാര്‍ വിജയിച്ചു. എന്നാൽ 98ൽ വീണ്ടും പരാജയപ്പെട്ടു. 2004 ല്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിൽ എം പി വിരേന്ദ്രകുമാര്‍ വിജയിച്ചു.

2009ലെ സീറ്റ് വിഭജനത്തില്‍ പിണങ്ങി ജെഡിഎസ് ഇടതുമുന്നണി വിട്ടു. ഇപ്പോഴത്തെ സംസ്ഥാന മന്ത്രി പി എ മുഹമ്മദ് റിയാസിനുവേണ്ടി സിപിഎം സീറ്റ് ഏറ്റെടുത്തതാണ് വീരേന്ദ്രകുമാറിനെയും ജെഡിഎസിനെയും ചൊടിപ്പിച്ചത്. വീരേന്ദ്രകുമാർ ഇടതുമുണണി വിട്ട് യുഡിഎഫിൽ തീരുമാനിച്ചതോടെ ജെഡിഎസ് പിളരുകയും മാത്യു ടി തോമസ് ഉള്‍പ്പെട്ട ഒരു വിഭാഗം എല്‍ഡിഎഫില്‍ തുടരാൻ തീരുമാനിക്കുകയും ചെയ്തു. 2014 ല്‍ എസ് ജെ ഡി എന്ന പേരില്‍ യുഡിഎഫിന് ഒപ്പം നിന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്ര കുമാര്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ചു. പക്ഷേ പരാജയപ്പെട്ടു.

സീറ്റും കൊണ്ട് വന്നവരും മടക്കി നല്‍കാത്തവരും; എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്ന ആർജെഡി
കാൽ നൂറ്റാണ്ടിനുശേഷം ഒഡിഷയ്ക്ക് പുതിയ മുഖ്യൻ; ബിജെപി സര്‍ക്കാരിനെ നയിക്കുക ഗോത്രവിഭാഗക്കാരനായ മോഹൻ ചരണ്‍ മാജി

2016 ല്‍ യുഡിഎഫ് നല്‍കിയ രാജ്യസഭാ സീറ്റില്‍ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തി. 2017 ല്‍ യുഡിഎഫ് വിട്ട് ജെഡിയു എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ജെഡിയുവിന്റ രാഷ്ട്രീയം ഇടതുപക്ഷവുമായി യോജിച്ചുപോകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ എസ്‌ജെഡി എന്ന പേരില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. കേരളത്തില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍നിന്ന് വീണ്ടും വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി. 2020ല്‍ എം പി വീരേന്ദ്രകുമാറിന്റെ മരണം വരെയും അതിന് ശേഷം എം വി ശ്രേയാംസ് കുമാറിലൂടെയും ഈ സീറ്റ് എസ്‌ജെഡി കൈവശം വച്ചു. കാലാവധി പൂര്‍ത്തിയായതോടെ സീറ്റ് ഇടതുമുന്നണി സിപിഐക്ക് കൈമാറുകയായിരുന്നു.

എൽജെഡി വഴി ആര്‍ജെഡിയിലേക്ക്

ജെഡിയു ബിജെപിയുമായി ദേശീയതലത്തില്‍ സഹകരിച്ചതോടെയാണ് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) രൂപം കൊള്ളുന്നത്. 2018ലായിരുന്നു ശരദ് യാദവിന്റെയും അലി അന്‍വറിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ (യുണൈറ്റഡ്) കേരള ഘടകത്തിലെ വീരേന്ദ്രകുമാര്‍ വിഭാഗവും പാര്‍ട്ടിയില്‍ ലയിച്ചു.

എന്നാൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവുമായി ലയിക്കാൻ ശരദ് യാദവിന്റെ നേതൃത്വത്തിൽ എല്‍ജെഡി ദേശീയതലത്തിൽ 2022ൽ തീരുമാനിച്ചതോടെ ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന കേരളത്തിലെ ഘടകം പുറത്തുവരാൻ തീരുമാനമെടുക്കുകയായിരുന്നു. നിതീഷ് കുമാറിന്റെ ബിജെപി സഹകരണമായിരുന്നു ഇക്കാര്യത്തിൽ കേരള എൽജെഡിക്കു മുൻപിലെ വലിയ പ്രശ്നം. ഒരു വർഷത്തോളം തനിച്ചുനിന്ന കേരള എൽജെഡി ഒടുവിൽ ആർജെഡിയിൽ ലയിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in