വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്; പുരസ്കാരം 'മീശ'യ്ക്ക്

വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്; പുരസ്കാരം 'മീശ'യ്ക്ക്

വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്
Updated on
1 min read

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ പുസ്തകമെന്ന് ജൂറി വിലയിരുത്തി.

വയലാര്‍ അവര്‍ഡിന് അര്‍ഹമായ ഹരീഷിന്റെ മീശ എന്ന നോവല്‍ ആദ്യം മാതൃഭൂമി ആഴ്ചപതിപ്പിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. നോവല്‍ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ പ്രചാരണത്തെ തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണം നിര്‍ത്തിരുന്നു. പിന്നീട് ഡിസി ബുക്സ് നോവല്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വലിയ നിരൂപക ശ്രദ്ധ നേടിയ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം 2020 ലെ ജെ സി ബി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ' ആഗസ്റ്റ് 17 ' ആണ് ഹരീഷിന്‍റെതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ നോവല്‍.

logo
The Fourth
www.thefourthnews.in