ശബരിമല തിരക്ക് നിയന്ത്രണം: സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ദേവസ്വം ബോർഡിനും പോലീസിനും ഹൈക്കോടതി നിർദേശം

ശബരിമല തിരക്ക് നിയന്ത്രണം: സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ദേവസ്വം ബോർഡിനും പോലീസിനും ഹൈക്കോടതി നിർദേശം

വാഹനങ്ങളുടെ തിരക്കും മറ്റ് ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി, കോട്ടയം പോലീസ് മേധാവികളോടാണ് കോടതി റിപ്പോർട്ട് തേടിയത്
Updated on
1 min read

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിർദേശം. പൊലീസിനോടും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്.

ഒരു ലക്ഷത്തിലധികം ആളുകൾ കഴിഞ്ഞ ദിവസം ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വാഹനങ്ങളുടെ തിരക്കും മറ്റ് ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി, കോട്ടയം പോലിസ് മേധാവികളോടാണ് കോടതി റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

ശബരിമല തിരക്ക് നിയന്ത്രണം: സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ദേവസ്വം ബോർഡിനും പോലീസിനും ഹൈക്കോടതി നിർദേശം
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്ക്കെതിരെ പ്രത്യേക അന്വേഷണമില്ല, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണം

വെർച്വൽ ക്യു, സ്പോട്ട് ബുക്കിങ് എന്നിവ വഴി ബുക്കിങ് നടത്തിയവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തി വിടാവൂവെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ശബരിമലയിലെ തിരക്ക് സംസ്ഥാന പോലീസ് മേധാവി തുടർച്ചയായി നിരീക്ഷിക്കണം. തീർഥാടക വാഹനങ്ങളുടെ സുഗമ യാത്ര ഉറപ്പുവരുത്താൻ മൊബൈൽ യൂണിറ്റ് വർധിപ്പിക്കണം.

തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർ തീർഥാടകർക്കായി ലഭ്യമാക്കേണ്ട സഹായ നടപടികൾ ഏകോപിപ്പിക്കുകയും വീഴ്ചയുണ്ടായാൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ അറിയിക്കുകയും വേണം. ഇക്കാര്യം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in