ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഏറ്റെടുക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഏറ്റെടുക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

3500 മീറ്റര്‍ റണ്‍വേ നിര്‍മാണത്തിനാണ് മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ചിരിക്കുന്നത്
Updated on
1 min read

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കലിന് സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്ത് , മണിമല വില്ലേജുകളില്‍ 2570 ഏക്കര്‍ ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിലെ 1039 ഹെക്ടര്‍ ഏറ്റെടുക്കും. എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ ഏറ്റെടുക്കും . 3500 മീറ്റര്‍ റണ്‍വേ നിര്‍മാണത്തിനാണ് മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവള പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെയടക്കം അംഗീകാരവും ലഭിച്ചു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ വാദം. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്.

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്.

പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in