ശബരിമല
ശബരിമല

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി മണ്ഡല പൂജയ്ക്കായി നട തുറക്കും
Updated on
1 min read

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല അയ്യപ്പ ക്ഷേത്രം നട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുക . ഇതിന് ശേഷം മാളികപ്പുറം ക്ഷേത്ര നട തുറക്കാന്‍ മേല്‍ ശാന്തി ശംഭു നമ്പൂതിരിയ്ക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കും. ചടങ്ങിന് ശേഷം പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയ്ക്കും. അതിനു ശേഷമാണ് തീര്‍ത്ഥാടകര്‍ക്കായി പതിനെട്ടാം പടിയുടെ വാതില്‍ തുറക്കുക .

സന്ധ്യയോടെ പുതിയ തന്ത്രിമാരായ കണ്ണൂര്‍ മലപ്പട്ടം കിഴുത്രില്‍ ഇല്ലത്ത് കെ ജയരാമന്‍ നമ്പൂതിരി ശബരിമലയുടേയും വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രത്തിന്റെയും മേല്‍ശാന്തിമാരായി സ്ഥാനോരോഹണം ചെയ്യും. സോപാനത്തില്‍ കളം വരച്ച് നിലവിളക്ക് കൊളുത്തി ശ്രീ കോവിലില്‍ നിന്നും ദീപം പകരും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം നടത്തും.

വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി നട തുറക്കും. 4.30 മുതല്‍ 11.30 വരെയാണ് നെയ്യഭിഷേകം . തങ്ക അങ്കി ചാര്‍ത്തി ദീപാരാധന ഡിസംബര്‍ 26ന് വൈകീട്ട് 6.30ന് നടക്കും. മണ്ഡലപൂജ 27 ന് ഉച്ചയ്ക്കും നടക്കും. മകര വിളക്കിനായി 30ന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകര വിളക്ക് . തീര്‍ത്ഥാടന കാലം അവസാനിപ്പിച്ച് ജനുവരി 29ന് നട വീണ്ടും അടയ്ക്കും .

സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

ശബരിമലയിലേക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് പ്രത്യേക ട്രെയിനുകള്‍ ആരംഭിക്കുന്നു . ശബരിമല പ്രത്യേക പ്രതിവാര ട്രെയിനുകളുടെ മുന്‍കൂര്‍ റിസര്‍വേഷന്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേയും സര്‍വീസുകള്‍ ആരംഭിച്ചു.

ട്രെയിന്‍ സമയം

  • 06063 ചെന്നൈ എഗ്മോര്‍ - കൊല്ലം ജംഗ്ഷന്‍ പ്രതിവാര സ്‌പെഷ്യല്‍ - നവംബര്‍ 18 മുതല്‍ 2023 ജനുവരി 27 വെള്ളിയാഴ്ചകളില്‍

  • 06064 കൊല്ലം ജംഗ്ഷന്‍ - ചെന്നൈ എഗ്മോര്‍ പ്രതിവാര സ്‌പെഷ്യല്‍ - നവംബര്‍ 20 മുതല്‍ 2023 ജനുവരി 29 വരെ ഞായറാഴ്ചകളില്‍

  • 06065 ചെന്നൈ എഗ്മോര്‍- കൊല്ലം ജംഗ്ഷന്‍ പ്രതിവാര സ്‌പെഷ്യല്‍ - നവംബര്‍ 21 മുതല്‍ 2023 ജനുവരി 23 വരെ തിങ്കളാഴ്ചകളില്‍

  • ട്രെയിന്‍ നമ്പര്‍ 06061 ചെന്നൈ എഗ്മോര്‍- കൊല്ലം ജംഗ്ഷന്‍ പ്രതിവാര സ്‌പെഷ്യല്‍ - നവംബര്‍ 16 മുതല്‍ 2023 ജനുവരി 25 വരെ ബുധനാഴ്ചകളില്‍

  • ട്രെയിന്‍ നമ്പര്‍ 06066 കൊല്ലം ജംഗ്ഷന്‍- ചെന്നൈ എഗ്മോര്‍ പ്രതിവാര സ്‌പെഷ്യല്‍ - 2023 നവംബര്‍ 22 മുതല്‍ 24 വരെ ചൊവ്വാഴ്ചകളില്‍

    '

  • ട്രെയിന്‍ നമ്പര്‍ 06062 കൊല്ലം ജംഗ്ഷന്‍- ചെന്നൈ എഗ്മോര്‍ പ്രതിവാര സ്‌പെഷ്യല്‍ - നവംബര്‍ 17 മുതല്‍ 2023 ജനുവരി 26 വരെ വ്യാഴാഴ്ചകളില്‍

logo
The Fourth
www.thefourthnews.in