എഫ്ഐആര്‍ റദ്ദാക്കണം; പി വി ശ്രീനിജനെ അധിക്ഷേപിച്ചെന്ന കേസില്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍

എഫ്ഐആര്‍ റദ്ദാക്കണം; പി വി ശ്രീനിജനെ അധിക്ഷേപിച്ചെന്ന കേസില്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍

സാബു എം ജേക്കബ് അടക്കം ആറുപേരാണ് കോടതിയെ സമീപിച്ചത്
Updated on
1 min read

കുന്നത്തുനാട് എംഎൽഎ  പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. സാബു എം ജേക്കബ് അടക്കം ആറുപേരാണ് കോടതിയെ സമീപിച്ചത്. പുത്തൻകുരിശ് പേലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം.

സാബു എം ജേക്കബിനെ കൂടാതെ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ ആറുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീപക്കാണ് കേസില്‍ രണ്ടാം പ്രതി.

ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 17 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനം ആണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി.

logo
The Fourth
www.thefourthnews.in