ജഡ്ജിമാരുടെ പേരില്‍ കോഴ; സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു, സിനിമാ നിർമാതാവിന്റെ  മൊഴിയെടുത്തു

ജഡ്ജിമാരുടെ പേരില്‍ കോഴ; സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു, സിനിമാ നിർമാതാവിന്റെ മൊഴിയെടുത്തു

മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
Updated on
1 min read

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ കമ്മീഷണര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. തുടർന്നായിരിക്കും കേസെടുക്കണമോ എന്നത് സംബന്ധിച്ച് തീരമാനമെടുക്കുക.

മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ടാണ് ഇപ്പോള്‍ പരാതി അന്വേഷിക്കുന്നത്.

ജഡ്ജിമാരുടെ പേരില്‍ കോഴ; സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു, സിനിമാ നിർമാതാവിന്റെ  മൊഴിയെടുത്തു
അനുകൂല വിധിക്കായി ജഡ്ജിക്ക് കോഴയെന്ന പേരിൽ കൈക്കൂലി; ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ അന്വേഷണം

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് കോഴ നല്‍കാന്‍ എന്ന പേരില്‍ കേസിലെ കക്ഷിയായ സിനിമാ നിര്‍മാതാവിനെ തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപ ഫീസിനത്തില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കൈപറ്റി എന്ന ആരോപണത്തില്‍ സിനിമാ നിര്‍മാതാവിന്റെയും മൊഴിയെടുത്തിരുന്നു. അഭിഭാഷകനില്‍ നിന്ന് തനിക്ക് പറ്റിയ ചതി കക്ഷി തന്നെ പുറത്ത് പറയുകയും ഹൈക്കോടതി ജഡ്ജി അറിയുകയുമായിരുന്നു.

ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതിയിലെ നാല് അഭിഭാഷകരുടെ ഉള്‍പ്പെടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മൊഴി നല്‍കിയ അഭിഭാഷകരുമായും അന്വേഷണ ഉദ്യോഗസ്ഥന്‍ സംസാരിച്ചു. ജുഡീഷ്യറിയുടെ അന്തസിനെ കളങ്കപെടുത്തുന്ന സംഭവമായതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ജഡ്ജിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in