സജീവ് ഇളമ്പലിന് ബിഎസ്എസ് പുരസ്കാരം

സജീവ് ഇളമ്പലിന് ബിഎസ്എസ് പുരസ്കാരം

സെപ്റ്റംബർ 12 നു ബി എസ് എസ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽനിന്നു സജീവ് പുരസ്കാരം ഏറ്റുവാങ്ങും
Updated on
1 min read

കേന്ദ്ര ആസൂത്രണ കമ്മിഷനു കീഴിലുള്ള ഭാരത് സേവക് സമാജ് (ബി എസ് എസ്) ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം സജീവ് ഇളമ്പലിന്.

ശ്രീനാരായണ ഗുരുവിന്റെ അക്ഷരപ്രതിഷ്ഠയുടെ ചരിത്രം പറയുന്ന 'ഗുരുദേവൻ മുരുക്കുംപുഴയിൽ', അഗതികൾക്ക് ആശ്രയമായ കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരത്തിന്റെ ജീവിതഗന്ധിയായ നിമിഷങ്ങൾ ഒപ്പിയെടുത്ത 'സ്നേഹാർദ്രം' ഉൾപ്പടെയുള്ള ഡോക്യുമെന്ററികൾ പരിഗണിച്ചാണ് പുരസ്കാരം.

സെപ്റ്റംബർ 12 നു ബി എസ് എസ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽനിന്നു സജീവ് പുരസ്കാരം ഏറ്റുവാങ്ങും.

സജീവ് ഇളമ്പലിന് ബിഎസ്എസ് പുരസ്കാരം
'വാഴൈ എന്നെക്കുറിച്ച് പറയാനുള്ള സിനിമ'; കലയ്ക്കകത്തും പുറത്തും രാഷ്ട്രീയം പറയണമെന്ന് മാരി സെൽവരാജ്

കൊല്ലം ജില്ലയിലെ ഇളമ്പൽ സ്വദേശിയായ സജീവ് ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. മംഗളം ടെലിവിഷൻ സംപ്രേഷണം ചെയ്ത 'സാന്ത്വനം' പ്രോഗ്രാമിലൂടെ മികച്ച സംവിധായകനുള്ള പ്രേം നസീർ മാധ്യമപുരസ്കാരം 2018ൽ ലഭിച്ചു.

ലോക റെക്കോർഡ് നേടിയ കുട്ടിദൈവത്തിൻ്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ്, മറ്റു നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in