ശമ്പളം വേണോ, ടാര്‍ഗറ്റ് തികയ്ക്കണം; കെഎസ്ആർടിസിയില്‍  പരിഷ്കരണം

ശമ്പളം വേണോ, ടാര്‍ഗറ്റ് തികയ്ക്കണം; കെഎസ്ആർടിസിയില്‍ പരിഷ്കരണം

ഏപ്രിൽ മാസം മുതൽ വരുമാനത്തിനനുസരിച്ച് മാത്രം കെഎസ്ആര്‍ടിസിയിൽ ശമ്പളം
Updated on
1 min read

കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിന് ടാര്‍ഗറ്റ് കൊണ്ടുവരാന്‍ നിര്‍ദേശം. ഓരോ ഡിപ്പോക്കും ടാർഗറ്റ് നൽകും. ടാർഗറ്റ് നേടാനായില്ലെങ്കിൽ ശമ്പളവും കുറയും. സർക്കാർ സഹായം ഗണ്യമായി കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ അറിയിച്ചു. ഏപ്രിൽ മാസം മുതൽ വരുമാനത്തിനനുസരിച്ച് മാത്രമാകും കെഎസ്ആര്‍ടിസിയിൽ ശമ്പളം.

ശമ്പളം വേണോ, ടാര്‍ഗറ്റ് തികയ്ക്കണം; കെഎസ്ആർടിസിയില്‍  പരിഷ്കരണം
'മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണം'; പെൻഷൻ വിതരണം ചെയ്യണമെന്ന് KSRTCയോട് ഹൈക്കോടതി

ഇന്നലെ ചേർന്ന കെഎസ്ആര്‍ടിസി ദക്ഷിണ മേഖല ശിൽപശാലയിലാണ് വരുംകാലങ്ങളിലെ വെല്ലുവിളികൾ ചർച്ചയായത്. എല്ലാ മാസവും സർക്കാർ സഹായമായ 50 കോടി രൂപയിലാണ് ജീവനക്കാരുടെ ശമ്പള വിതരണം. ധനകാര്യ വകുപ്പിന്റെ ശാസനയോടൊപ്പമാണ് ഈ തുക കെഎസ്ആര്‍ടിസിയുടെ കൈയ്യിലെത്തുന്നത്. സ്വയം പര്യാപ്തമായി ആനവണ്ടിയെ നയിക്കുകയാണ് ഇനി ലക്ഷ്യം.

ശമ്പളം വേണോ, ടാര്‍ഗറ്റ് തികയ്ക്കണം; കെഎസ്ആർടിസിയില്‍  പരിഷ്കരണം
വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണം: പണം കണ്ടെത്താൻ സാവകാശം വേണമെന്ന് കെഎസ്ആർടിസി

ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ട് വിലയിരുത്തും. ശമ്പളം വരുമാനത്തിനനുസരിച്ച് വിതരണം ചെയ്യുന്നത് വഴി മത്സര ബുദ്ധിയുണ്ടാകുമെന്ന നിഗമനത്തിലാണ് ഓരോ ഡിപ്പോക്കും ടാർഗറ്റ് നൽകുന്നത്. ടാർഗറ്റ് നേടാനായില്ലെങ്കിൽ ശമ്പളവും കുറയും. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ഇൻസെന്റീവും നൽകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരുടെ ശിൽപശാലയിൽ പറഞ്ഞു.

കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ടാർഗറ്റ് ഏർപ്പെടുത്തുമെന്ന കാര്യം സൂചിപ്പിച്ചിരുന്നു. തൊഴിലാളി യൂണിയനുകൾ തീരുമാനത്തെ എതിർക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സർക്കാർ അത് എങ്ങനെ മറികടക്കുമെന്നാണ് അറിയേണ്ടത്.

logo
The Fourth
www.thefourthnews.in