'കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് കഴിയാത്തത്   ചെയ്യുന്നു'; തരൂരിന് സമസ്തയുടെയും 'സര്‍ട്ടിഫിക്കറ്റ്'

'കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് കഴിയാത്തത് ചെയ്യുന്നു'; തരൂരിന് സമസ്തയുടെയും 'സര്‍ട്ടിഫിക്കറ്റ്'

ശശിതരൂരിന്‍റെ യാത്ര കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍
Updated on
1 min read

ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ സമസ്തയുടെയും പിന്തുണ. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് തരൂര്‍ എംപി നടത്തുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മറ്റുള്ളവര്‍ ചെയ്യാത്തത് തരൂര്‍ ചെയ്യുന്നു. കോണ്‍ഗ്‌സിന്റെ കൂട്ടായ്മയുടെ ഭാഗമാണ് ശശി തരൂര്‍ നടത്തുന്ന ഈ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായ സംഘടനകളുടെ പിന്തുണ നഷ്ടപ്പെടുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം

ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമുദായ സംഘടനകളുടെ പിന്തുണ നഷ്ടപ്പെടുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. അതിന്റെ ഒരു ഭാഗമാണ് ശശിതരൂര്‍ നടത്തുന്നത്. എല്ലാ മത - രാഷ്ട്രീയ നേതാക്കളേയും കാണണം. തരൂരിന്റെ പര്യടനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണെന്നും മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തരൂരിന്റേത് സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ നേതാക്കളുടെ പ്രതികരണം. തരൂര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല, കെഎന്‍എം രാഷ്ട്രീയ ഇടപെടലില്‍ പങ്കാളികളല്ല. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ടിപി അബ്ദുള്ളക്കോയ മദനി പറഞ്ഞു.

'കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് കഴിയാത്തത്   ചെയ്യുന്നു'; തരൂരിന് സമസ്തയുടെയും 'സര്‍ട്ടിഫിക്കറ്റ്'
സതീശനും ബലൂണുകളും

അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ നവംബര്‍ മുതലായിരുന്നു തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന് ശേഷം രണ്ടാം തവണയാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവിധ മത സാമുദായിക നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്.

'കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് കഴിയാത്തത്   ചെയ്യുന്നു'; തരൂരിന് സമസ്തയുടെയും 'സര്‍ട്ടിഫിക്കറ്റ്'
ആന്റണിക്ക് ശേഷം തരൂര്‍; കോണ്‍ഗ്രസിന് പെരുന്ന നല്‍കുന്ന സന്ദേശം

ഇതിനിടെ, എൻഎസ്എസ്സിന്റെ വേദിയില്‍ വി ഡി സതീശനെതിരെയും കെ സി വേണുഗോപാലിനെയും പരോക്ഷമായി വിമർശിക്കാനും തരൂര്‍ തയ്യാറായെന്നതും ശ്രദ്ധേയമാണ്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന മന്നത്തിന്റെ പ്രസ്താവന, തനിക്ക് രാഷ്ട്രീയത്തിൽനിന്ന് ബോധ്യമായിട്ടുണ്ടെന്നാണ് തരൂർ പറഞ്ഞത്. ആ പ്രസ്താവന ഏതെങ്കിലും നേതാക്കളെ ലക്ഷ്യമിട്ടല്ലെന്ന് പിന്നീട് തരൂർ തിരുത്തിയെങ്കിലും ചർച്ചകൾ അതിനകം സജീവമായി കഴിഞ്ഞിരുന്നു. പുതിയ സമവാക്യത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കളം പിടിക്കാനുള്ള നീക്കമാണ് തരൂർ നടത്തുന്നത്. അതിനെ കോൺഗ്രസിലെ പ്രബലരായ എല്ലാ നേതാക്കളും എങ്ങനെ നേരിടുമെന്നതും കണ്ടറിയണം.

logo
The Fourth
www.thefourthnews.in