മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ സമസ്ത; ഹമീദ് ഫൈസിയുടെ ഒളിയമ്പ് സാദിഖലി തങ്ങള്‍ക്ക് നേരെ?

മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ സമസ്ത; ഹമീദ് ഫൈസിയുടെ ഒളിയമ്പ് സാദിഖലി തങ്ങള്‍ക്ക് നേരെ?

ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഹമീദ് ഫൈസി പറയുന്നു
Updated on
1 min read

മുസ്ലിംങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പ്രസ്താവന വിവാദമാവുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹമീദ് ഫൈസിയുടെ പ്രസ്താവന. കെ സി ബി സി ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷച്ചടങ്ങില്‍ ക്ലിമ്മിസ് ബാവയ്ക്കും സാദിഖലി തങ്ങള്‍ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഹമീദ് ഫൈസി പറയുന്നു

യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും ഒരു മുസ്ലിമിന് എങ്ങിനെയാണ് പങ്കെടുക്കാൻ കഴിയുകയെന്ന് ഹമീദ് ഫൈസി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. പക്ഷെ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് ഹമീദ് ഫൈസി വിശദീകരിക്കുന്നു.

ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഹമീദ് ഫൈസി പറയുന്നുണ്ട്. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഹമീദ് ഫൈസി പറയുന്നു.

മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ സമസ്ത; ഹമീദ് ഫൈസിയുടെ ഒളിയമ്പ് സാദിഖലി തങ്ങള്‍ക്ക് നേരെ?
തലസ്ഥാനത്ത് വീണ്ടും തെരുവ് യുദ്ധം; കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയിൽ

മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള 2003-ൽ നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ അന്നത്തെ സുന്നി യുവജന സംഘം അധ്യക്ഷന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ കർശനമായ നിലപാടാടെടുത്തതും ഹമീദ് ഫൈസി ഓർമിപ്പിക്കുന്നുണ്ട്. പേരെടുത്ത് പറയുന്നില്ലെങ്കിലും പാണക്കാട് സാദിഖലി തങ്ങളുടെ ക്രിസ്മസ് ആഘോഷത്തിന്‍റെ ചിത്രം പുറത്തുവന്നതിന് പിന്നാലെയുള്ള പോസ്റ്റ് ലക്ഷ്യം വെക്കുന്നത് ആരെയെന്ന് വ്യക്തമാണ്.

നിലവിലെ എസ് വൈ എസ് അധ്യക്ഷന്‍ കൂടിയായ പാണക്കാട് സാദിഖലി തങ്ങളെ ഹമീദ് ഫൈസി ചരിത്രം ഓര്‍മിപ്പിക്കുന്നത് സാദിഖലി തങ്ങളും സമസ്ത ഔദ്യോഗിക നേതൃത്വവുമായി തുടരുന്ന ശീതയുദ്ധത്തിന്‍റെ കൂടി തുടര്‍ച്ചയായാണെന്നാണ് സൂചന. സി ഐ സി വിവാദം മുതല്‍ സമസ്ത ഔദ്യോഗിക നേതൃത്വവും സാദിഖലി തങ്ങളുമായി ഭിന്നതയുണ്ട്. സാദിഖലി തങ്ങളെ സമസ്തയുടെ പണ്ഡിത സഭയായ മുശാവറയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് ക്രിസ്മസ് വിവാദം എന്നതും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in