'മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു'; പൂഞ്ഞാർ സംഭവത്തിലെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം

'മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു'; പൂഞ്ഞാർ സംഭവത്തിലെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം

നാട്ടിൽ എന്ത് ഉണ്ടായാലും അതിലൊക്കെ മതത്തിന്റെ നിറം നോക്കുന്ന രീതിയിലേക്ക് മുഖ്യമന്ത്രി തരം താഴാൻ പാടില്ലായിരുന്നെന്നും മുഖപ്രത്രം
Updated on
1 min read

്പുഛഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വണ്ടിയിടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തെ അമ്പരപ്പിച്ചെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞു.

ആരും ചിന്തിക്കാത്ത രീതിയിലേക്ക് വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി. ചെറിയ കൂട്ടം വിദ്യാർഥികളുടെ അക്രമ പ്രവർത്തനത്തെ ആ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പകരം മുസ്ലീം ചാപ്പ കുത്തിയത് സംഘപരിവാറിന്റെ രീതിയാണെന്നും പത്രം ചൂണ്ടിക്കാട്ടി.

നാട്ടിൽ എന്ത് ഉണ്ടായാലും അതിലൊക്കെ മതത്തിന്റെ നിറം നോക്കുന്ന രീതിയിലേക്ക് മുഖ്യമന്ത്രി തരം താഴാൻ പാടില്ലായിരുന്നെന്നും ആരുടെ കയ്യടി നേടാനാണ് അവാസ്തവമായ കാര്യം ആരോപിച്ചതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

'മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു'; പൂഞ്ഞാർ സംഭവത്തിലെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

ഒരു വിഭാഗത്തെ ബോധപൂർവം കുഴപ്പക്കാരാക്കി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പരാമർശം യാദൃച്ഛികമെന്ന് കരുതാനാവില്ലെന്നും സുപ്രഭാതം പത്രം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകൾ വിശ്വാസത്തിലെടുത്തതുപോലുള്ള പരാമർശമാണ് പിണറായി വിജയൻ നടത്തിയത്.

മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുന്നത് മാന്യതയായിരുന്നെങ്കിലും അതുണ്ടായില്ല. മുസ്ലീം-ക്രിസ്ത്യൻ സംഘർഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘപരിവാർ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രിതന്നെ അതിന് ചൂട്ടുപിടിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഏത് വസ്തുതയുടെ പിൻബലത്തിലാണ് മുസ്ലീം വിദ്യാർഥികൾ തെമ്മാടത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും പത്രം ചോദിച്ചു.

'മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു'; പൂഞ്ഞാർ സംഭവത്തിലെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിൽ പൂഞ്ഞാർ വിഷയത്തിൽ ചോദ്യം ചോദിച്ച കെഎൻഎം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂരിന് നൽകിയ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം ഉണ്ടായത്.

'എന്തു തെമ്മാടിത്തമാണ് യഥാർഥത്തിൽ അവിടെ കാട്ടിയത്. ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്? എന്നാൽ അതിൽ മുസ്ലീം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചതല്ല' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

'മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു'; പൂഞ്ഞാർ സംഭവത്തിലെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ കോണ്‍ഗ്രസിന്റെ അപ്പീല്‍ തള്ളി

തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അൻവർ അലിയാർ (മുസ്ലീം ലീഗ്), പിഐ ഇബ്രാഹിം (ജമാഅത്തെ ഇസ്ലാമി), ഹാഷിം പുളിക്കീൽ (മർക്കസ് ദഅവ), പിഎച്ച് ജാഫർ(കെഎൻഎം), നൗഫൽ ബാഖവി (ലജനത്തുൽ മുഅല്ലിമീൻ), നിഷാദ്(പിഡിപി), സക്കീർ എം എസ് (വിസ്ഡം), വിഎം ഷെഹീർ (വെൽഫെയർ പാർട്ടി) എന്നിവരായിരുന്നു സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.

logo
The Fourth
www.thefourthnews.in