ജെന്‍ഡര്‍ ന്യൂട്രല്‍, എൽജിബിടിക്യൂ വിഷയത്തിൽ സര്‍ക്കാരിനെതിരെ മുസ്ലീം സംഘടനകള്‍; പള്ളികളിൽ പ്രചാരണത്തിന് സമസ്ത

ജെന്‍ഡര്‍ ന്യൂട്രല്‍, എൽജിബിടിക്യൂ വിഷയത്തിൽ സര്‍ക്കാരിനെതിരെ മുസ്ലീം സംഘടനകള്‍; പള്ളികളിൽ പ്രചാരണത്തിന് സമസ്ത

മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ മുസ്ലീംസംഘടനകളുടെ യോഗത്തിലാണ് സര്‍ക്കാരിനെതിരെ സമുദായത്തിനകത്ത് ബോധവത്ക്കരണം നടത്താനുള്ള തീരുമാനം
Updated on
1 min read

ജെന്‍ഡര്‍ ന്യൂട്രല്‍, എല്‍ജിബിടിക്യൂ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി സമസ്തയടക്കമുള്ള മുസ്ലീം സംഘടനകള്‍. കലാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മുസ്ലീംസംഘടനകളുടെ നിലപാട്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് സംഘടനകള്‍. മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ മുസ്ലീംസംഘടനകളുടെ യോഗത്തിലാണ് സര്‍ക്കാരിനെതിരെ സമുദായത്തിനകത്ത് ബോധവത്ക്കരണം നടത്താനുള്ള തീരുമാനം. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനെതിരെ സമാനമായ നീക്കം മുസ്ലിംലീഗ് നടത്തിയിരുന്നു. അന്ന് സമസ്തയാണ് സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തിയത് . എന്നാല്‍ ഇത്തവണ സര്‍ക്കാരിനെതിരെ പള്ളികളിലെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ സമസ്ത മുന്നിലുണ്ടാകും.

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനെതിരെ സമാനമായ നീക്കം മുസ്ലിംലീഗ് നടത്തിയിരുന്നു. അന്ന് സമസ്തയാണ് സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തിയത് . എന്നാല്‍ ഇത്തവണ സര്‍ക്കാരിനെതിരെ പള്ളികളിലെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ സമസ്ത മുന്നിലുണ്ടാകും.

സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത, കേരള മുസ് ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, വിസ്ഡം, സംസ്ഥാന ജംഇയ്യതുല്‍ ഉലമാ, മര്‍കസുദ്ദഅവ, കെഎന്‍എം, എംഇഎസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പള്ളികള്‍ കേന്ദ്രീകരിച്ച് ആശയപ്രചാരണം നടത്തും. ഇതിന് മുന്നോടിയായി സമസ്ത ഓഗസ്റ്റ് 24 ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും. എല്‍ജിബിടിക്യു, ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയങ്ങളുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യാന്‍ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനാണ് സെമിനാര്‍.

ജെന്‍ഡര്‍ ന്യൂട്രല്‍, എൽജിബിടിക്യൂ വിഷയത്തിൽ സര്‍ക്കാരിനെതിരെ മുസ്ലീം സംഘടനകള്‍; പള്ളികളിൽ പ്രചാരണത്തിന് സമസ്ത
സമസ്തയെ വിശ്വാസത്തിലെടുത്ത് വഖഫില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കം; ലീഗിനൊരു മുന്നറിയിപ്പ്

വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം സംഘടനകള്‍ സംഘടിതമായിതന്നെ സര്‍ക്കാരിനെതിരെ തിരിയുന്നത്. കേവലം വസ്ത്രത്തിന്‌റെ മാത്രം വിഷയമല്ലെന്നും പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ചോദ്യം ചെയ്യുന്നത് എന്നുമാണ് സംഘടനകളുടെ വാദം. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്ക് നയിക്കുമെന്നും കലാലയങ്ങളില്‍ ഏകപക്ഷീയമായി ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്നും യോഗം വിലയിരുത്തി.

ഓഗസ്റ്റ് 24 ന് നടക്കുന്ന സമസ്ത സെമിനാര്‍ ഉദ്ഘാടനം ചെയ്യുക സമസ്ത പ്രസിഡന്‌റ് സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്. കുത്തുബ കമ്മിറ്റി പ്രസിഡന്‌റ് കൊയ്യോട് ഉമര്‍ മുസലിയാര്‍ അധ്യക്ഷതവഹിക്കും. മറ്റ് മുസ്ലീം സംഘടനകളും സ്വന്തം നിലയില്‍ ആശയപ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. വിസ്‌ഡെ ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ രാഷ്ട്രീയവും പാഠ്യപദ്ധതി പരിഷ്‌ക്കരണവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓഗസ്റ്റ് 15 ന് സെമിനാര്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 21 ന് എം എം അക്ബറിന്റെ പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in