ബാനറിലെ സവര്‍ക്കറിന്റെ ചിത്രം
ബാനറിലെ സവര്‍ക്കറിന്റെ ചിത്രം

'ഭാരത് ജോഡോ' ബാനറില്‍ സവര്‍ക്കര്‍ ; അച്ചടിപ്പിശകെന്ന് വിശദീകരണം; കോൺഗ്രസ് പ്രവർത്തകന് സസ്പെൻഷൻ

വിവാദങ്ങൾ യാത്രയെ ബാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്
Updated on
1 min read

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറിന്റെ ചിത്രവും. സംഭവം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് സവര്‍ക്കറെ മറച്ചു. ആലുവ ചെങ്ങമനാട് അത്താണിയില്‍ സ്ഥാപിച്ച ഭാരത് ജോഡോ യാത്രാ ബാനറിലാണ് സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്. ബാനറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്.

അതേ സമയം സവര്‍ക്കറുടെ ചിത്രം വന്നത് അച്ചടിപ്പിശകാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെങ്ങമനാട് മണ്ഡലം കമ്മിറ്റി അംഗം സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു.

എന്നാൽ വിവാദങ്ങൾ യാത്രയെ ബാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നേരത്തെ രാജീവ് ഗാന്ധിക്കെതിരെ വിപി സിങിനൊപ്പം ചേര്‍ന്ന് ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മാണ് സവര്‍ക്കറുടെ ചിത്രത്തിന്റെ പേരില്‍ തങ്ങളെ വിമര്‍ശിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in