ആവേശകരമായ ജന പങ്കാളിത്തം; ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് കേരളം

ആവേശകരമായ ജന പങ്കാളിത്തം; ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് കേരളം

രണ്ടാംഘട്ട പ്രചാരണ പരിപാടികൾ നവംബർ 14ന് ആരംഭിക്കും
Updated on
1 min read

ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് കേരളം. മുഖ്യമന്ത്രി മുതൽ വിദ്യാർത്ഥികൾ വരെ കേരളത്തിലെ വിവിധ മേഖലകളിൽപ്പെട്ട ജനങ്ങൾ ആദ്യഘട്ട ക്യാമ്പയിനിന്റെ ഭാ​ഗമായി. സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാനവ്യാപക പരിപാടി. പരിപാടിയുടെ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

വിദ്യാർത്ഥികളെയും കുഞ്ഞുങ്ങളേയും ലഹരിമാഫിയ പ്രത്യേകം ലക്ഷ്യംവെക്കുന്നുണ്ട്. അതിന് ഏതെങ്കിലും വിധത്തിൽ അടിമപ്പെടുകയോ കീഴ്പ്പെടുകയോ ഇല്ലെന്ന് കേരളത്തിലെ വിദ്യാർത്ഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇവിടെ

ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. വിദ്യാർത്ഥികളെയും കുഞ്ഞുങ്ങളേയും ലഹരിമാഫിയ പ്രത്യേകം ലക്ഷ്യംവെക്കുന്നുണ്ട്. അതിന് ഏതെങ്കിലും വിധത്തിൽ അടിമപ്പെടുകയോ കീഴ്പ്പെടുകയോ ഇല്ലെന്ന് കേരളത്തിലെ വിദ്യാർത്ഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇവിടെ. കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ പോലീസിനും എക്സൈസ് വകുപ്പിനും സാധിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ഈ ദിനത്തോടെ അവസാനിക്കുന്നില്ലെന്നും ഇന്ന് തീർത്ത ചങ്ങലയുടെ കണ്ണി ജീവിതത്തിലുടനീളം പൊട്ടില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ന​ഗരത്തിലൊരുക്കിയ ലഹരി വിരുദ്ധ ശൃംഖലയിൽ ആയിരക്കണക്കിന് വിദ്യർത്ഥികളും യുവാക്കളും കണ്ണിചേർന്നു ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പൊതുസമ്മേളനത്തിന് ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ച് കുഴിച്ചിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും കലാ കായിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും ലഹരി വിരുദ്ധ ശൃംഖലയുടെ ഭാ​ഗമായി. രണ്ടാംഘട്ട പ്രചാരണ പരിപാടികൾ നവംബർ 14ന് ആരംഭിക്കും.

logo
The Fourth
www.thefourthnews.in