അവധിക്കാലം കഴിഞ്ഞ് സജീവമായി അക്ഷരമുറ്റങ്ങൾ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു, ചിത്രങ്ങൾ
അജയ് മധു

അവധിക്കാലം കഴിഞ്ഞ് സജീവമായി അക്ഷരമുറ്റങ്ങൾ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു, ചിത്രങ്ങൾ

പുതിയ അധ്യയന വർഷത്തിൽ 210 ദിവസത്തെ അക്കാദമിക് കലണ്ടർ
Published on
അജയ് മധു

രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് പുതിയ അധ്യയനവർഷത്തിലേക്ക് ഉണർന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.

അജയ് മധു

മലയിന്‍കീഴ് ഗവ. വി എച്ച് എസ് എസിലായിരുന്നു ഉദ്‌ഘാടന പരിപാടി. മയക്കുമരുന്നിന് അടിപ്പെടാതെ കരുതൽ വേണമെന്ന് കുട്ടികളോട് പറഞ്ഞ മുഖ്യമന്ത്രി, കുട്ടികളിൽ ഏതെങ്കിലും തരത്തിൽ മാറ്റം ഉണ്ടാകുമ്പോൾ നല്ല രീതിയിൽ ശ്രദ്ധിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും കൂട്ടിച്ചേർത്തു.

അജയ് മധു

ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൈപിടിച്ച് വേദിയിലേക്കാനയിച്ചു.

അജയ് മധു

കുട്ടികളെ മധുരം നൽകി വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു. കുട്ടികൾ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ നേടിയെന്ന് ഉറപ്പാക്കാൻ കഴിയണമെന്നും അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പ്രവേശനോത്സവച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

അജയ് മധു

ആകെ 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് അവധിക്ക് ശേഷം സ്കൂളുകളിലെത്തിയത്.

അജയ് മധു

നാലര ലക്ഷത്തോളം കുട്ടികള്‍ പുതിയ അധ്യയന വര്‍ഷം ഒന്നാം ക്ലാസിലെത്തി.

അജയ് മധു

210 ദിവസത്തെ അക്കാദമിക് കലണ്ടറാണ് ഈ അധ്യയന വർഷം. മധ്യവേനൽ അവധി ഏപ്രിൽ ആറിനാണ് ആരംഭിക്കുക.

logo
The Fourth
www.thefourthnews.in