എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി

എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായിരുന്ന സുധീറിന്റെ ഉടമസ്ഥതയിലുളളതാണ് സ്‌കൂട്ടര്‍
Updated on
1 min read

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്കൂട്ടര്‍ കണ്ടെത്തി. കേസിലെ നിര്‍ണായക തെളിവായ സ്കൂട്ടര്‍ കഴക്കൂട്ടം കഠിനംകുളത്ത് നിന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായിരുന്ന സുധീറിന്റെ ഉടമസ്ഥതയിലുളളതാണ് സ്‌കൂട്ടര്‍ എന്ന് അന്വേഷണസംഘം വ്യക്തമാക്കി. സുധീര്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. കേസിലെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ ഷാജഹാനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി
എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി

സുധീറിന്റെ സഹോദരന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സുഹൃത്താണ് ജിതിന് എത്തിച്ചുനല്‍കിയത്. കഴക്കൂട്ടത്ത് നിന്ന് ഗൗരീശപട്ടത്ത് എത്തിച്ച് സ്കൂട്ടര്‍ കൈമാറി. എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം സ്കൂട്ടര്‍ തിരികെ കൈമാറി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി
'പ്രതിയെ കിട്ടി'; എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് ജിതിൻ പിടിയിലാവുന്നത്. ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്ന എകെജി സെന്ററിനുനേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ അക്രമി എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപത്തെ ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഗേറ്റിന്റെ തൂണില്‍ തട്ടിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in