ഷിരൂരില്‍ കാണാതായ അര്‍ജുനുവേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ഷിരൂരില്‍ കാണാതായ അര്‍ജുനുവേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രെഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുന്നത്.
Updated on
1 min read

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍. ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തുക. ഇതിനായി ഗോവ തുറമുഖത്ത് നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഇന്ന് രാവിലെ ഷിരൂരില്‍ എത്തിക്കും. പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രെഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുന്നത്.

ഗംഗാവാലി പുഴയില്‍ തെരച്ചിലിന് അനുയോജ്യമായ കാലാവസ്ഥ ആണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇതിനു മുന്‍പ് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു.

ഇന്നലെ വൈകിട്ടോടെ ഒന്നാമത്തെ പാലം കടന്ന് മുന്നോട്ട് ഡ്രെഡ്ജര്‍ വന്നെങ്കിലും പ്രതിസന്ധി കാരണം എത്തിക്കാന്‍ സാധിച്ചില്ല. നിലവില്‍ റയില്‍വേ പാലത്തിന് ഏതാനും കിലോമീറ്ററുകള്‍ അപ്പുറം നങ്കൂരമിട്ട അവസ്ഥയിലാണ് ഡ്രെഡ്ജര്‍. രാവിലെ പത്തു മണിയോടെ നദിയിലെ ജലനിരപ്പ് വര്‍ധിക്കും എന്നാണ് വിലയിരുത്തല്‍. അതുമായി ബന്ധപ്പെടുത്തിയാകും ഡ്രെഡജറിന്‌റെ മുന്നോട്ടുള്ള യാത്ര. ഡ്രെഡജറിന്‌റെ ഭാഗമായുള്ള മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ ഇന്ന് പത്ത് മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷിരൂരില്‍ കാണാതായ അര്‍ജുനുവേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്
ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

അപകടം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കാണാതായവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അര്‍ജുന്‍ ഓടിച്ച ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയുടെ അടിത്തട്ടിലെ കല്ലും മണ്ണും വെല്ലുലിളി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഡ്രെഡ്ജര്‍ എത്തിച്ച് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

logo
The Fourth
www.thefourthnews.in