രണ്ടാംഘട്ട ചര്‍ച്ചയും പരാജയം; സ്വിഗ്ഗി വിതരണക്കാര്‍ സംസ്ഥാനവ്യാപക സമരത്തിലേക്ക്

രണ്ടാംഘട്ട ചര്‍ച്ചയും പരാജയം; സ്വിഗ്ഗി വിതരണക്കാര്‍ സംസ്ഥാനവ്യാപക സമരത്തിലേക്ക്

മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് വിതരണാനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
Updated on
1 min read

സ്വിഗ്ഗി വിതരണക്കാര്‍ക്ക് മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് നടന്ന രണ്ടാംഘട്ട ചര്‍ച്ചയും പരാജയം. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വിതരണക്കാര്‍ കൊച്ചിയില്‍ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് തുടരും.

വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം കമ്പനി അംഗീകരിച്ചില്ല. മെച്ചപ്പെട്ട ശമ്പളം നല്‍കാത്ത കമ്പനിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് സ്വിഗ്ഗി ജീവനക്കാര്‍ അറിയിച്ചു. നിലവില്‍ കൊച്ചിയിലെ 11 സോണുകളില്‍ ഒമ്പത് സോണിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.

മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് വിതരണാനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് വിതരണാനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിതരണ തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനു പിന്നാലെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യ ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് 14ാം തീയതി മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.

കഴിഞ്ഞ വർഷം ഡെലിവറി പങ്കാളികളുടെ പ്രതിവാര പേഔട്ട് 20 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നെന്നും നിലവില്‍ വിതരണക്കാര്‍ക്ക് മികച്ച വേതനമാണ് നല്‍കുന്നതെന്നും സ്വിഗി വ്യക്തമാക്കി. സമരം കാരണം ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തിലും സ്വിഗി ഖേദം പ്രകടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in