കേരളത്തിന് രണ്ടാം വന്ദേഭാരത്; റേക്ക് ഉടന്‍ കൈമാറും

കേരളത്തിന് രണ്ടാം വന്ദേഭാരത്; റേക്ക് ഉടന്‍ കൈമാറും

ചെന്നൈ- തിരുനെല്‍വേലി, മംഗലാപുരം-തിരുവനന്തപുരം റൂട്ടുകളാണ് നിലവില്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്
Updated on
1 min read

കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ ഓറഞ്ച് നിറത്തിലുള്ള എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറാന്‍ തീരുമാനമായി. ഇന്ന് അർധ രാത്രിയോടെ തന്നെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് റേക്ക് പുറപ്പെടുമെന്നാണ് സൂചന. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം, കാസര്‍ഗോഡ്-തിരുവനന്തപുരം എന്നീ റൂട്ടുകളാണ് നിലവില്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്.

നിലവില്‍ 80 വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. ഇവയ്ക്കു പുറമേ അനുവദിച്ച പുതിയ മൂന്ന് റേക്കുകളില്‍ ആദ്യത്തേതാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. നീല നിറത്തില്‍ നിന്ന് മാറി പുതിയ ഓറഞ്ച് നിറമാണ് റേക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ സൂചന നല്‍കിയിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്കുള്ള പരിശീലനവും ചെന്നൈയില്‍ വെച്ച് പൂര്‍ത്തിയായിരുന്നിരുന്നു.

തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിലാണ് നിലവില്‍ കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമത് കേരളത്തിലോടുന്ന കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ആണെന്ന് ഔദ്യോഗിക കണക്കുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in