യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് തുടക്കം, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് തുടക്കം, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ ഉപരോധ സമരം
Updated on
1 min read

രണ്ടാം പിണറായി സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് തുടക്കം. സര്‍ക്കാരിന്റെ ഭരണ പരാജയം, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ 'സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ ഉപരോധ സമരം. മുഖ്യമന്ത്രി രാജി വെക്കണമെന്നതാണ് ആവശ്യം.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും

രാവിലെ ആറു മണി മുതല്‍ ആരംഭിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പോലീസ് അനുവദിക്കില്ല.

യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് തുടക്കം, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
കേരളീയം നികുതിപണമുപയോഗിച്ച് നടത്തുന്ന ധൂർത്തെന്ന് പ്രതിപക്ഷ നേതാവ്; യുഡിഎഫ് ബഹിഷ്കരിക്കും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in