എകെ ആൻറണി
എകെ ആൻറണി

ജനാധിപത്യത്തില്‍ നിരോധനം പരിഹാരമല്ല, അക്രമങ്ങള്‍ ആര് നടത്തിയാലും നടപടിയെടുക്കണം: എകെ ആന്റണി

എല്ലാ ശക്തി ഉപയോഗിച്ചു കൊണ്ടും അക്രമത്തെ ശക്തമായി നേരിടണം
Updated on
1 min read

ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. നിരോധിക്കുന്ന സംഘടനകള്‍ മറ്റ് മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് എകെ ആന്റണിയുടെ പ്രതികരണം. നിരോധിക്കാന്‍ പാകത്തിനുള്ള പല സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ ആര് നടത്തിയാലും അതിനെതിരെ നടപടിയെടുക്കണമെന്നും ആന്‍ണി പറഞ്ഞു. എല്ലാ ശക്തി ഉപയോഗിച്ചു കൊണ്ടും അക്രമത്തെ ശക്തമായി നേരിടണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എകെ ആൻറണി
കൊലപാതകം, ഭീകര ബന്ധം, സാമുദായിക ഐക്യത്തിന് ഭീഷണി- പിഎഫ്ഐയെ നിരോധിക്കാൻ കേന്ദ്രം പറയുന്ന 10 കാരണങ്ങൾ

ഇന്ന്, രാവിലെയാണ് യുഎപിഎ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 22 ന് രാജ്യവ്യാപകമായി പിഎഫ്ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്. പിഎഫ്ഐയ്ക്കൊപ്പം അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

നിരോധന ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയ കൊലപാതകങ്ങളും തൊടുപുഴ ന്യൂമാന്‍ കോളേജിലെ തോമസ് മാഷിന്റെ കൈവെട്ടിയ സംഭവവും, കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിന്‍, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാര്‍ കര്‍ണാടകയിലെ ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി, പ്രവീണ്‍ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും വിജ്ഞാപനത്തില്‍ എടുത്തുപറയുന്നു. നിരോധന ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in