സിദ്ധിഖിനെതിരായ നടിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍; ഏഴിടത്ത് കേസെടുക്കും, മാസ്‌കോട്ട് ഹോട്ടലിനോട് രേഖകള്‍ ആവശ്യപ്പെട്ടു

സിദ്ധിഖിനെതിരായ നടിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍; ഏഴിടത്ത് കേസെടുക്കും, മാസ്‌കോട്ട് ഹോട്ടലിനോട് രേഖകള്‍ ആവശ്യപ്പെട്ടു

നടിയുടെ വൈദ്യപരിശോധന നടത്തി. നാളെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Updated on
1 min read

നടന്‍ സിദ്ധിഖിനെതിരേ യുവനടി നല്‍കിയ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങളെന്ന് റിപ്പോര്‍ട്ട്. യുവനടി ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയാതെന്ന് മൊഴിയില്‍നിന്ന് വ്യക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. നടിയുടെ വൈദ്യപരിശോധന നടത്തി. നാളെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

താന്‍നേരിട്ട പീഡനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നിലാണു യുവനടി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സിദ്ധിഖിനെതിരേ പരാതി നല്‍കിയതോടെയാണ് ഇന്ന് യുവനടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നുപറഞ്ഞത്.

നേരിട്ടത് ക്രൂരമായ ബലാത്സംഗമായിരുന്നുവെന്നും നടി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ സിദ്ധിഖിനെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. സംഭവം നടന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടിലിനോട് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധിഖിനെതിരായ നടിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍; ഏഴിടത്ത് കേസെടുക്കും, മാസ്‌കോട്ട് ഹോട്ടലിനോട് രേഖകള്‍ ആവശ്യപ്പെട്ടു
'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴു കേസുകളാണ് പോലീസ് എടുക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഒരെണ്ണം തിരുവനന്തപുരത്തും മറ്റ് ആറെണ്ണം കൊച്ചിയിലുമാകും രജിസ്റ്റര്‍ ചെയ്യുക. സിദ്ധിഖിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം ഉടന്‍ കടക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

നിലവില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാളെ നടിയുടെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. പ്രത്യേക സംഘം കേസ് ഏറ്റെടുത്താല്‍ ഉടന്‍ തന്നെ സിദ്ധിഖിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in