ഭൂമി ഇടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; ജാമ്യമെടുക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ഭൂമി ഇടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; ജാമ്യമെടുക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നൽകിയ കേസിലാണ് കർദിനാള്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ്
Updated on
1 min read

സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ ജാമ്യമെടുക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതിയിൽ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്നും ഇളവുകൾ നൽകാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ നേരെത്ത കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഇളവ് തേടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. ജാമ്യമെടുക്കാനാണെങ്കിലും അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

logo
The Fourth
www.thefourthnews.in