സർക്കാർ അഭിഭാഷകനെതിരായ പീഡനക്കേസ്: മുന്‍കൂർ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ അതിജീവിതയ്ക്ക് അനുമതി

സർക്കാർ അഭിഭാഷകനെതിരായ പീഡനക്കേസ്: മുന്‍കൂർ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ അതിജീവിതയ്ക്ക് അനുമതി

ചോറ്റാനിക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി
Updated on
1 min read

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ അഭിഭാഷകൻ പി ജി മനു നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്ന് ജസ്റ്റിസ് പി ഗോപിനാഥ് സൂചിപ്പിച്ചു.

ചോറ്റാനിക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സർക്കാർ അഭിഭാഷകനെതിരായ പീഡനക്കേസ്: മുന്‍കൂർ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ അതിജീവിതയ്ക്ക് അനുമതി
മുട്ടില്‍ മരംമുറിക്കേസില്‍ 84600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 12 പ്രതികള്‍

' പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് ചിലരുടെ ആസൂത്രിതമായ ശ്രമഫലമായി ഉണ്ടായ കേസാണെന്നാണ് മനസിലാവുന്നത്. യുവതി നൽകിയത് വ്യാജ മൊഴിയാണ്. തന്റെ അന്തസും സൽപ്പേരും തകർക്കാൻ വേണ്ടി. പരാതിക്കാരിയുമായി ചേർന്ന് ചിലർ നടത്തിയ ആസൂത്രിത ശ്രമമാണിതെന്നും' ഹർജിയില്‍ പറയുന്നു.

അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. ഇത്തരമൊരു ആരോപണം തന്റെ തൊഴിൽ ജീവിതത്തേയും കുടുംബ ജീവിതത്തേയും മോശമായ രീതിയിൽ ബാധിച്ചിരിക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in