ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരെ കേസെടുത്തു

ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരെ കേസെടുത്തു

ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശശിധരനെ സമീപിച്ചപ്പോഴാണ് വിദ്യാർഥിനികൾക്ക് അതിക്രമം നേരിടേണ്ടി വന്നത്
Updated on
1 min read

കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകൻ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെന്ന് പരാതി. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് സൈക്കോളജി വിഭാഗം അധ്യാപകനായിരുന്ന ഡോ. ടി ശശിധരനെതിരെ പോലീസ് കേസെടുത്തു. ആറ് വർഷം മുൻപ് സർവീസിൽ നിന്ന് വിരമിച്ച ഇയാൾ സർവകലാശാല ക്യാമ്പസിന്‌ സമീപമാണ് താമസിച്ചിരുന്നത്. ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശശിധരനെ സമീപിച്ചപ്പോഴാണ് വിദ്യാർഥിനികൾക്ക് അതിക്രമം നേരിടേണ്ടി വന്നത്. രണ്ട് വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു

മെയ്‌ 11,19 തീയതികളിലായാണ് സംഭവം നടന്നത്. മെയ് 11-ന് അക്കാദമിക് ആവശ്യങ്ങൾക്കായി വിദ്യാർഥിനി ശശിധരന്റെ വീട്ടിൽ എത്തിയത്. തുടർന്ന് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. മെയ് 19-ന് മറ്റൊരു വിദ്യാർഥിക്കും സമാന അനുഭവം ഉണ്ടായി. ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹയം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മോശമായി പെരുമാറുകയും ചെയ്തു.

രണ്ട് വിദ്യാർഥിനികളും സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകി. രജിസ്ട്രാർ കൈമാറിയ പരാതിയിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അധ്യാപകനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ഞെട്ടിയ വിദ്യാർഥിനിക്ക് അപ്പോൾ പ്രതികരിക്കാൻ സാധിച്ചിരുന്നില്ല. പിറ്റേ ദിവസം ഭർത്താവിനെയും പഠന വകുപ്പിലെ അധ്യാപികയേയും വിവരമറിയിച്ചു. ഇതോടെയാണ് മുൻപ് ഇതേ അനുഭവമുണ്ടായ വിദ്യാർഥിനിയും തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. തുടർന്ന് രണ്ട് വിദ്യാർഥിനികളും സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകി. രജിസ്ട്രാർ കൈമാറിയ പരാതിയിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in