പീഡനക്കേസ്: മുന്‍ സർക്കാർ അഭിഭാഷകന്‍ പി ജി മനു കീഴടങ്ങി

പീഡനക്കേസ്: മുന്‍ സർക്കാർ അഭിഭാഷകന്‍ പി ജി മനു കീഴടങ്ങി

മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ
Updated on
1 min read

പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫിസിൽ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. പത്ത് ദിവസനത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു മനു സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൊഴിൽമേഖലയിലെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം.തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാൽ താൻ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികൾ ജയിലിൽ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും മനു വ്യക്തമാക്കി.

പീഡനക്കേസ്: മുന്‍ സർക്കാർ അഭിഭാഷകന്‍ പി ജി മനു കീഴടങ്ങി
ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഇനി മലകയറ്റം; ഓഫ്‌ലൈൻ ട്രക്കിങ് താത്കാലികമായി നിരോധിച്ച് കർണാടക വനം വകുപ്പ്

എന്നാൽ സർക്കാരും പരാതിക്കാരിയും ഈ വാദങ്ങളെ എതിർത്തു. ഇരയായ പെണ്‍കുട്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യാപേക്ഷയെ എതിർത്തിരുന്നു. താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് അഡ്വ. മനുവിനെ സമീപിച്ചത്. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും കോടതിയെ പരാതിക്കാരി അറിയിച്ചു.

logo
The Fourth
www.thefourthnews.in