ലൈംഗികാതിക്രമ പരാതി: ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാകുന്നുവെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാകുന്നുവെന്ന് ഹൈക്കോടതി

സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരമായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യകതമാക്കി
Updated on
1 min read

ലൈംഗികാതിക്രമ പരാതികള്‍ പരിശോധിക്കാന്‍ ലൈംഗികാതിക്രമം തടയല്‍ നിയമ പ്രകാരം രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ പലപ്പോഴും ഏകപക്ഷീയമാകുന്നുവെന്ന് ഹൈക്കോടതി. സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരമായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യകതമാക്കി. ഐസിസി റിപ്പോര്‍ട്ട് കണക്കിലെടുത്ത് പോലിസ് ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ലൈംഗികാതിക്രമ ആരോപണത്തില്‍ര്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കോളേജ് മേധാവിയുടെ ഹര്‍ജി തള്ളിയാണ് കോടതി നീരീക്ഷണം. ഐസിസി റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ആരോപണമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‌റെ വാദം. എന്നാല്‍ ഐസിസിയുടെ 'ക്ലീന്‍ ചിറ്റ്' മുഖവിലയ്ക്കെടുക്കാനാവില്ലെന്നും ലൈംഗിക പീഡന ആരോപണങ്ങളില്‍ ആരംഭിച്ച ക്രിമിനല്‍ നടപടികള്‍ (പോലീസ് കേസ്) അവസാനിപ്പിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. കണ്ട ഭൂരിഭാഗം ഐസിസി റിപ്പോര്‍ട്ടുകളും ഏകപക്ഷീയവും പക്ഷപാതപരവും സ്ഥാപനങ്ങള്‍ക്കും അനുകൂലവുമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അതിനാല്‍ ഐസിസി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സമഗ്രമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാണ്. ജോലിസ്ഥലത്ത് നിന്ന് പോലീസിന് മുമ്പാകെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഐസിസിയുടെ റിപ്പോര്‍ട്ട് അന്തിമ വാക്കല്ലെന്നും അന്തിമ റിപ്പോര്‍ട്ടിലേക്ക് നയിച്ച കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമ പരാതി: ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാകുന്നുവെന്ന് ഹൈക്കോടതി
സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ദിന തലവേദനകൾ

PoSH നിയമത്തിലെ വ്യവസ്ഥകള്‍ സെക്ഷന്‍ 28-ല്‍ വിവരിച്ചിരിക്കുന്നത് പോലെ നിലവിലുള്ള നിയമങ്ങള്‍ക്ക് പുറമേയുള്ളതാണ്െഎ സിസി. അതിനാല്‍, ഐസിസി റിപ്പോര്‍ട്ടിന് ജോലിസ്ഥലത്തെ പീഡനക്കേസുകളിലെ സാധുവായ പോലീസ് അന്വേഷണത്തിന് തടസമാകില്ല.

ഇരയാക്കപ്പെട്ട വ്യക്തി നേരിട്ട് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കമ്മീഷന്‍ കണ്ടെത്തുന്നതിനുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, ഐസിസി റിപ്പോര്‍ട്ടോ പോലീസ് റിപ്പോര്‍ട്ടിനെതിരായ അതിന്റെ കണ്ടെത്തലോ പ്രോസിക്യൂഷന്‍ കേസിനെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പലിന്റെയും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെയും ചുമതല നല്‍കിയ സമയത്ത്, ഒരു വനിതാ പ്രൊഫസറോട് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗിക താല്‍പര്യത്തോടെ സംസാരിക്കു ചെയ്തിനാണ് ഹര്‍ജിക്കാരനെതിരെയുള്ള കേസ്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് എടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in