കോഴിക്കോട് സെഷന്‍സ് കോടതി
കോഴിക്കോട് സെഷന്‍സ് കോടതി

വസ്ത്രധാരണമാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണമെന്ന കോടതി പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

പ്രതികരണവുമായി സ്ത്രീപക്ഷ സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും
Updated on
3 min read

ലൈംഗീകാര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രഥമികമായി നിലനില്‍ക്കില്ലെന്ന് കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം. പ്രാകൃത സമൂഹത്തിലെ പുരുഷാധിപത്യ ബോധമാണ് കോടതിയുടെ പരമാർശങ്ങളിൽ കാണുന്നതെന്നാണ് വിമർശനം. എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗീക പിഢന കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് സെഷൻസ് കോടതി യുടെ വിവാദ പരാമർശം. ജാമ്യാപേക്ഷയിൽ അതിജീവിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ എതിർത്തതാണെന്ന് പ്രോസിക്യൂട്ടറായ അഡ്വ. പി എം ആതിര പറഞ്ഞു. കഴിഞ്ഞ ദിവസം വന്ന വിധിയുടെ വിശദാംശങ്ങൾ ഇന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വിധിക്കെതിരെ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ദി ഫോർത്ത് ന്യൂസിനോട് പ്രതികരിച്ചു. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതിനെല്ലാം കാരണമെങ്കില്‍ രണ്ടും നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നതെന്ന ആക്ടിവിസ്റ്റ് കെ അജിത ചോദിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന പൊതുബോധമാണ് കോടതി വിധിയിലൂടെ തെളിയുന്നതെന്ന് ആക്ടിവിസ്റ്റും അഭിനേത്രിയുമായ ജോളി ചിറയത്ത് പറഞ്ഞു.

കോഴിക്കോട് സെഷന്‍സ് കോടതി
Video| കോടതി വിധിയിൽ പ്രതിഫലിച്ചത് ആൺ പൊതുബോധം ; വിവാദ വിധിയിൽ കേരളം പ്രതികരിക്കുന്നു

സാമൂഹിക പ്രവര്‍ത്തക കെ അജിത

സിവില്‍ ചന്ദ്രനും മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വിധിയില്‍ വളരെ മോശപ്പെട്ട പ്രസ്താവനയാണ് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയിരിക്കുന്നത്. ആ പെണ്‍കുട്ടി പ്രകോപനപരമായിട്ടുള്ള വസ്ത്രം ധരിച്ചത് കൊണ്ടാണ് ഇത്രയും പ്രായമുള്ള മനുഷ്യന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാരണമായത് എന്ന് അര്‍ത്ഥം വരുന്ന തരത്തിലുള്ള പ്രസ്താവനയാണ് കോടതി നടത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുള്ള കാരണമെന്നാണ് എത്രയോ കാലങ്ങളായിട്ട് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഞങ്ങള്‍ കേള്‍ക്കുന്നതാണ്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതിനെല്ലാം കാരണമെങ്കില്‍ രണ്ടും നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത്. നമ്മുടെ കേരളത്തില്‍ 14 വിമന്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്ന് പറഞ്ഞ് നിര്‍ഭയകേന്ദ്രങ്ങള്‍ ഉണ്ട്. ഈ നിര്‍ഭയകേന്ദ്രങ്ങളിലെല്ലാം രണ്ടു വയസ്സു അഞ്ചു വയസ്സ് 10 വയസ്സ് തുടങ്ങി പ്രായമുള്ള ചെറിയ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായി എത്തുന്നത്. അങ്ങനെയുള്ള കുട്ടികള്‍ എന്ത് തരത്തിലുള്ള വസ്ത്രം ധരിച്ചത് കൊണ്ടാണ് അവര്‍ പീഡനത്തിന് ഇരയാക്കപ്പെട്ടതെന്നാണ് വിധ പ്രസ്താവിച്ച ജഡ്ജിനോട് എനിക്ക് ചോദിക്കാനുള്ളത്.

സാമൂഹിക പ്രലവര്‍ത്തക കെ അജിത
സാമൂഹിക പ്രലവര്‍ത്തക കെ അജിത

ബിശപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച സിസ്റ്റര്‍ രണ്ടുവര്‍ഷത്തിനിടയില്‍ പതിനാലോ പതിനാറോ പ്രാവശ്യം പീഡനത്തിന് ഇരയായി എന്നാണ് പറഞ്ഞിരുന്നത് അങ്ങനെയാണെങ്കില്‍ ആ സ്ത്രീ എന്ത് പ്രകോപനപരമായിട്ടുള്ള വസ്ത്രം ധരിച്ചിട്ടാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെടുന്നതിന് വസ്ത്രധാരണം ഒരിക്കലും ഒരു കാരണമല്ല എന്ന് ഞാന്‍ അടിവരയിട്ട് പറയുകയാണ്.സ്ത്രീ ഒരു ലൈംഗിക ഉപഭോഗ വസ്തുവാണ് എങ്ങനെ വേണമെങ്കിലും ചവിട്ടി അരയ്ക്കാനുള്ള ഒരു വസ്തുവാണ് എന്നുള്ളത് അടിസ്ഥാനപരമായിട്ടുള്ള പുരുഷാധിപത്യ ധാരണയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് പിന്നില്‍.സ്ത്രീ പുരുഷ തുല്യത നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണ് എന്ന് പുരുഷന്മാര്‍ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ സ്ത്രീയെ ലൈംഗിക ഉപഭോഗ വസ്തുവായി കാണുകയും അവളെ എങ്ങനെ വേണമെങ്കിലും ചവിട്ടി അരയ്ക്കുകയും ചെയ്യും. സിവിക്ക് ചന്ദ്രനെ പോലുള്ളവര്‍ ലൈംഗിക അധിക്രമത്തെ ന്യായീകരിക്കുവാന്‍ പല ഫിലോസഫികളും കൊണ്ടുവരും അത്തരം ഫിലോസഫികളെ അംഗീകരിച്ചുകൊണ്ടുള്ള ഒരു വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

അഡ്വ പി എം ആതിര
അഡ്വ പി എം ആതിര

അഡ്വ പി എം ആതിര

ഞാന്‍ വിധ പ്രസ്ഥാവിച്ച അതെ കോടതിയിലെ പ്രോസിക്യൂട്ടറാണ്.ഈ കേസില്‍ പ്രോസിക്യൂഷനും അതിജീവിതയ്ക്കും വേണ്ടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോലുളള നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ വളരെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.ഇഷ്ടമുള്ള വസ്ത്ര ധരിക്കാനും ഇഷ്ടമുള്ള ആളുകളുടെ കൂടെ ഫോട്ടോ എടുക്കുന്നതിനും ഒക്കെ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ട്. ഈ കേസില്‍ ഇത്തരം ചിത്രങ്ങളൊന്നും പരിഗണിക്കേണ്ട കാര്യമല്ല എന്നും പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തിട്ടുണ്ട് .പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട് പ്രോസിക്യൂഷനും അതിജീവിതയും മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നുണ്ട് . അതിജീവിതമാര്‍ക്കെതിരെ,സ്ത്രീവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതും ആയിട്ടുള്ള ഈ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് അയക്കുന്നുണ്ട്.

ജോളി ചെറിയത്ത്
ജോളി ചെറിയത്ത്

ജോളി ചിറയത്ത്

പരാതി പറയുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് എന്ന രീതിയില്‍ ഉള്ള ഒരു പൊതു ബോധം സൃഷ്ടിക്കുന്ന തരത്തിലാണ് വിധി വന്നിരിക്കുന്നത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണ് എന്ന് ഒരു പൊതുബോധം നിലനില്‍ക്കുന്ന സമൂഹത്തിലേക്കാണ് ഇത്തരം ഒരു വിധി പ്രസ്താവന വന്നിരിക്കുന്നത്. പരാതി പറയുന്ന ആവലാതികള്‍ പറയുന്ന സ്ത്രീകള്‍ ശരിയല്ല എന്നുള്ള ഒരു പൊതുബോധം ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോടതി തന്നെ പ്രതിയുടെ വാദങ്ങളായ പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിച്ചു എന്നുള്ള പ്രസ്താവനയിലൂന്നി പ്രതിക്ക് ജാമ്യം നല്‍കുക എന്നുള്ളത് പ്രാകൃത സമൂഹത്തിന്റെ ഭാഗത്തുനിന്ന് മാത്രം കേള്‍ക്കുന്ന കാര്യങ്ങളാണ്.

ഒരു സ്ത്രീ വിവസ്ത്രരയായി നിന്നാല്‍ പോലും പീഡിപ്പിക്കുന്നതിന് ആര്‍ക്കും അവകാശം സ്ഥാപിച്ചു കൊടുക്കുകയല്ല. അങ്ങനെയായിരുന്നു കോടതി അതിനോട് പ്രതികരിക്കേണ്ടിയിരുന്നത്. അങ്ങനെ നിരീക്ഷിക്കേണ്ടിയിരുന്ന ഒരു കോടതി മതസദാചാരബോധത്തിലൂന്നിയ വിധിപ്രസ്ഥാവനയാണ് നടത്തിയിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത രീതിയിലാണ് കോടതിയുടെ വിധികള്‍ പോലും വരുന്നത്. ജാമ്യാപേക്ഷയില്‍ ഇത്തരത്തില്‍ ഒരു ചിത്രം നല്‍കുന്നത് തന്നെ ഒരുതരത്തില്‍ നിയമ ലംഘനമാണ്. സത്യത്തില്‍ അതിനെതിരെയാണ് കേസെടുക്കേണ്ടിയിരുന്നത്.

അഡ്വ ടി ബി മിനി
അഡ്വ ടി ബി മിനി

അഡ്വ ടി ബി മിനി

കപട പുരോഗമനവാദികളുടെ യഥാര്‍ത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ വെളിവായത്.ഞാന്‍ ഇതില്‍ കോടതിയെ രണ്ടാമതേ പരിഗണിക്കുന്നൊള്ളു.വിധി പ്രസ്താവനയിലും ജാമ്യാപേക്ഷയിലും പറയുന്ന ഒരു കാര്യം സുവിക്ക് ചന്ദ്രന്‍ ആക്ടിവിസ്റ്റ് ആണെന്നും പുരോഗമന വാദിയാണെന്നുമൊക്കെയാണ്. ഈ കാലമത്രയും സ്ത്രീകളുടെയും ഫെമിനിസ്റ്റുകളുടെയും കൂടെ ആണ് എന്ന് സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ച ഒരു കാപട്യകാരന്‍ ആയിട്ടാണ് സിവില്‍ ചന്ദ്രനെ ഈ ഒരു സംഭവത്തിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്. അതായത് ഈ കുറ്റകൃത്ത്യം താന്‍ ചെയ്തിട്ടില്ല എന്നല്ല, താന്‍ ചെയ്തതിന്റെ കാരണം അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണ് എന്നാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലെ വാദം.ജാമ്യ ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തികൊണ്ട് അതാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത് എന്ന് പറയുന്നിലുടെ സിവിക്ക് ചന്ദ്രനെ ഒരു കാരണ വശാലും ഒരു പുരോഗമന, സാഹിത്യ സ്ത്രീ പക്ഷ വാദിയായി അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാവുന്നു.ഇതിലൂടെയെല്ലാം എല്ലാംഅദ്ദേഹത്തിന്റെ കാപട്യമാണ് പുറത്തു വന്നിരിക്കുന്നത്.നീതി ന്യായ കോടതികളില്‍ നിന്ന് നിന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിശകലനങ്ങള്‍ ആണ് ഉണ്ടാവുന്നത്. പ്രതിക്ക് അനുകൂലമായ ഒരു വിധി പ്രസ്താവിക്കുന്നതിന് വേണ്ടി പ്രതി ഉന്നയിച്ച സാമൂഹ്യ വിരുദ്ധമായതും 354 എതിരായിട്ടുള്ളതുമായിട്ടുള്ള പ്രസ്താവനയെ നിയമമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ്.

logo
The Fourth
www.thefourthnews.in