'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ

'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ

കമന്റ് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് സംഘടനകള്‍ പരാതിയിൽ ആവശ്യപ്പെടുന്നത്
Updated on
2 min read

ഗാന്ധി രക്തസാക്ഷിദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ട് ഫേസ്ബുക്കിൽ പ്രതികരിച്ച കോഴിക്കോട് എൻഐടി പ്രൊഫസറായ ഷൈജ ആണ്ടവനെതിരെ പോലീസില്‍ പരാതി. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും കെ എസ് യുവും, എംഎസ്എഫും കൂടാതെ ഡവൈഎഫ്ഐയുമാണ് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം അധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്.

രാഷ്ട്രപിതാവിന്റെ വധത്തെ ന്യായീകരിക്കുകയും, ഘാതകനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപികയുടെ നടപടി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെടുന്നത്. എസ്എഫ്ഐ ഏരിയ കമ്മിറ്റിയാണ് കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്.

'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ
'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍
എസ്എഫ്ഐ നൽകിയ പരാതി
എസ്എഫ്ഐ നൽകിയ പരാതി

അധ്യാപികയുടെ ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന കമന്റ് സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ കലാപാഹ്വാനം നടത്തുന്നതിനും വേണ്ടി മനഃപൂർവ്വം നടത്തിയ ശ്രമമാണെന്നാണ് എംഎസ്എഫ് പരാതിയിൽ പറയുന്നത്. അധ്യാപികയ്ക്ക് പുറത്ത് നിന്നുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ പിന്തുണയുണ്ടെന്നും എംഎസ്എഫ് പരാതിയിൽ ആരോപിക്കുന്നു. എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്.

അധ്യാപികയുടെ പ്രവൃത്തി രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും ജനങ്ങൾക്കിടയിൽ തെറ്റിധാരണയും വിഭാഗീയതയുമുണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും കെ എസ് യു പരാതിയിൽ പറയുന്നു. നിരവധി തവണ ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ പോലീസ് കേസ് നേരിടുന്ന അഡ്വ. കൃഷ്ണരാജിനും ഷൈജ ആണ്ടവനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു ആവശ്യപ്പെടുന്നു.

എംഎസ്എഫ് നൽകിയ പരാതി
എംഎസ്എഫ് നൽകിയ പരാതി

കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ കൃഷ്ണരാജിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. "ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ, ഭാരത്തത്തിലെ ഒരുപാടുപേരുടെ ഹീറോ" എന്ന കുറിപ്പോടെ ഗോഡ്‌സെയുടെ ചിത്രം ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് താഴെയാണ് 'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനമാണ്' എന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്യുന്നത്.

ഡിവൈഎഫ്‌ഐ പത്രക്കുറിപ്പ്
ഡിവൈഎഫ്‌ഐ പത്രക്കുറിപ്പ്

പോലീസ് കമ്മിഷണര്‍ക്കാണ് ഡിവൈഎഫ്‌ഐ പരാതി നല്‍കിയത്. ഷൈജ ആണ്ടവനെ എന്‍ഐടിയില്‍ നിന്നു പുറത്താക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ എന്‍ഐടി വിദ്യാര്‍ഥിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ച സംഭവത്തില്‍ വിവാദം തുടരുന്നതിനിടെയാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ ഫേസ്ബുക് കമന്റും ചർച്ചയാകുന്നത്. സയൻസ് ആൻഡ് സ്പിരിച്വൽ ക്ലബിന്റെ പേരിൽ ഒരുസംഘം വിദ്യാർഥികൾ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രതിഷധം അറിയിച്ച വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർഥിയെ ആണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. വൈശാഖിനെതിരായ നടപടിക്കെതിരെ ശക്തമായ വിദ്യാർഥി പ്രതിഷേധം ഉയര്‍ന്നതോടെ അച്ചടക്ക നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു.

'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ
പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് എൻഐടി വിദ്യാർഥി വൈശാഖിന്റെ സസ്പെൻഷൻ പിൻവലിച്ചു
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുന്നു
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുന്നു
'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ
ജനാധിപത്യ പ്രതിഷേധങ്ങളെ 'കുറ്റകൃത്യ'മാക്കുന്ന കോഴിക്കോട് എൻഐടി; വിദ്യാർഥിയുടെ സസ്പെൻഷനിൽ പ്രതിഷേധം

അതേസമയം, ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ അഭിപ്രായപ്രകടനം തന്റേത് തന്നെയാണെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രൊഫസർ ഷൈജ ആണ്ടവൻ ദി ഫോർത്തിനോട് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in