'പറഞ്ഞത് ബോധ്യമായ കാര്യം, കലിംഗയിൽ പോയി പരിശോധിക്കാനാവില്ല'; പുതിയ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

'പറഞ്ഞത് ബോധ്യമായ കാര്യം, കലിംഗയിൽ പോയി പരിശോധിക്കാനാവില്ല'; പുതിയ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

ഇപ്പോൾ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും ആർഷൊ
Updated on
1 min read

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി എസ്എഫ്ഐ. നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് രാവിലെ പറഞ്ഞത് ലഭ്യമായ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ പറഞ്ഞു. കലിം​ഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐക്കാവില്ല. ഇപ്പോൾ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും ആർഷൊ പറഞ്ഞു.

'പറഞ്ഞത് ബോധ്യമായ കാര്യം, കലിംഗയിൽ പോയി പരിശോധിക്കാനാവില്ല'; പുതിയ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
വ്യാജ ബിരുദ വിവാദം: എസ്എഫ്‌ഐ വാദം പൊളിച്ച് വി സി; കോളേജിന് ഗുരുതര വീഴ്ച, നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും

എന്നാല്‍, പഠിക്കാത്ത വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റ് നല്‍കുന്ന മാഫിയകളിലേക്കാണ് ഈ വിവാദം വിരല്‍ ചൂണ്ടുന്നതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ആര്‍ഷൊ പറഞ്ഞു. നിഖില്‍ ആ മാഫിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആര്‍ഷൊ വ്യക്തമാക്കി. "ഇത്തരം സര്‍ട്ടിഫിക്കറ്റ് മാഫിയക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കേരള സര്‍വകലാശാല എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് വ്യക്തമാക്കിയത്"- ആര്‍ഷൊ പറഞ്ഞു.

ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് എസ്എഫ്ഐ നേരത്തെ പറഞ്ഞിരുന്നുവെന്നായിരുന്നു ആര്‍ഷൊയുടെ വിശദീകരണം. നിഖിലിന് വേണ്ടത്ര ഹാജരുണ്ടോയെന്ന് ആദ്യം സംശയം ഉന്നയിച്ചത് എസ്എഫ്ഐ ആണെന്നും ആര്‍ഷൊ മാധ്യമങ്ങളോട് പറഞ്ഞു.

നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം പറഞ്ഞതിന് പിന്നാലെ, കേരള സർവകലാശാല വൈസ് ചാൻസലർ നിഖിലിനെതിരെ രംഗത്തെത്തിയിരുന്നു. നിഖിൽ 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ കേരള സർവകലാശാലയിൽ ബിരുദത്തിന് പഠിച്ചിരുന്നെന്നും എല്ലാ പരീക്ഷകളും എഴുതിയിട്ടുണ്ടെന്നും വി സി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, റായ്‌പൂരിലെ കലിംഗ സർവകലാശാലയിൽ ഒരേ കാലയളവിൽ നിഖിൽ എങ്ങനെ പഠിച്ചു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളും വി സി ഉന്നയിച്ചു. നിഖിൽ കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in