സിഎംആർഎൽ - എക്സാലോജിക് കരാർ: എസ്എഫ്ഐഒ അന്വേഷണത്തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി, ഉപഹർജി അംഗീകരിച്ചില്ല

സിഎംആർഎൽ - എക്സാലോജിക് കരാർ: എസ്എഫ്ഐഒ അന്വേഷണത്തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി, ഉപഹർജി അംഗീകരിച്ചില്ല

സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷിക്കുന്നതില്‍ മറുപടി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
Updated on
1 min read

സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. ഉപഹര്‍ജിയില്‍ ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി നിലപാട്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷിക്കുന്നതില്‍ മറുപടി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷിക്കുന്നതില്‍ കോടതി നേരത്തെ നേരത്തെ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം മറുപടി നല്‍കിയില്ലെന്ന് കോടതി അറിയിച്ചു. മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സിഎംആർഎൽ - എക്സാലോജിക് കരാർ: എസ്എഫ്ഐഒ അന്വേഷണത്തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി, ഉപഹർജി അംഗീകരിച്ചില്ല
സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട്: വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ എസ്എഫ്ഐഒ അന്വേഷണ ആവശ്യം ഉന്നയിച്ചിട്ടില്ല. അതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭേദഗതി ചെയ്ത ഹര്‍ജി നല്‍കിയാല്‍ ഇക്കാര്യം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കമ്പനി നിയമത്തിലെ 210 വകുപ്പ് കമ്പനികളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന വകുപ്പല്ലേ എന്നും ഹൈക്കോടതിയുടെ പരാമര്‍ശം. ഈ ഘട്ടത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നില്ല. എല്ലാവരുടെയും വാദം കേട്ടശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കെഎസ്ഐഡിസിക്കും ഹൈക്കോടതി സാവകാശം നല്‍കി. എല്ലാ എതിര്‍കക്ഷികളും മറുപടി നല്‍കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in