ഗോഡ്സെ പ്രകീര്‍ത്തനം: ഷൈജ ആണ്ടവന്  അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

ഗോഡ്സെ പ്രകീര്‍ത്തനം: ഷൈജ ആണ്ടവന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

ഷൈജ ആണ്ടവന്‌റെ ചാത്തമംഗലത്തെ വീട്ടിലെത്തി കുന്നമംഗലം പോലീസാണ് ചോദ്യം ചെയ്യുന്നത്
Updated on
1 min read

ഗോഡ്സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി പ്രൊഫെസര്‍ ഷൈജ ആണ്ടവനെ പോലീസ് ചോദ്യം ചെയ്യുന്നു. ചാത്തമംഗലത്തെ വീട്ടിലെത്തി കുന്നമംഗലം പോലീസാണ് ചോദ്യം ചെയ്യുന്നത്. ഷൈജ ആണ്ടവനോട് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ 13 ന് ഹാജരാകാന്‍ നിര്‍ദേശിച്ചതായി കുന്നമംഗലം സി ഐ എസ് ശ്രീകുമാര്‍ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്നും ഷൈജയുടെ കമന്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി ഫെസ്ബുക്കിനെ സമീച്ചതായും സി ഐ അറിയിച്ചു. ഇതില്‍ മറുപടി കിട്ടിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചു.

ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ട് എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ നിരന്തരം തീവ്രഹിന്ദുത്വ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന അഡ്വ കൃഷ്ണ രാജ് ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. 'നാഥുറാം വിനായക് ഗോഡ്സെ ഇന്ന് ഭാരതത്തില്‍ നിരവധിപ്പേരുടെ ഹീറോ,' എന്നെഴുതിയ പോസ്റ്റിലാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. 'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ.

സംഭവം വിവാദമായതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, കെ എസ് യു, എംഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഡിവൈഎഫ്‌ഐ പോലുള്ള യുവജനസംഘടനകളും പരാതികളുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലീസ് ഇന്ത്യന്‍ ശിക്ഷ നിയമം 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു എന്ന് ഷൈജ ആണ്ടവന്‍ നേരത്തെ തന്നെ ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു.

ഗോഡ്സെ പ്രകീര്‍ത്തനം: ഷൈജ ആണ്ടവന്  അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദേശം
'മഹാത്മജിയെ ഇകഴ്ത്തുന്നതൊന്നും അംഗീകരിക്കാനാകില്ല', ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ തള്ളി എൻഐടി, അന്വേഷണത്തിന് സമിതി

ഷൈജ ആണ്ടവന്റെ പരാമര്‍ശത്തെ കുറിച്ചന്വേഷിക്കാന്‍ കോഴിക്കോട് എന്‍ഐടി സമിതിയെ നിയോഗിച്ചിരുന്നു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കെതിരല്ല സ്ഥാപനത്തിന്റെ നിലപാട് എന്നും അത്തരം നിലപാടുകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു എന്‍ഐടി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതസരിച്ച് മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഐടി അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in