കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ രാജി വെച്ചു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ രാജി വെച്ചു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

കാലാവധി തീർന്നതിനാലാണ് രാജിയെന്നും വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും ശങ്കർ മോഹന്‍
Updated on
1 min read

കെ ആർ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി പോരാട്ടത്തിനൊടുവിൽ ഡയറക്ടര്‍ ശങ്കർ മോഹന്‍ രാജി വെച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ സർക്കാരിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഡയറക്ടറുടെ രാജി. രാജി ലഭിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടൂർ ഗോപാലകൃഷ്ണൻ ദ ഫോർത്തിനോട് പ്രതികരിച്ചു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ രാജി വെച്ചു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്
ഡയറക്ടര്‍ ശങ്കര്‍ മോഹനെ തള്ളി ഉന്നതതല കമ്മീഷന്‍ ; വിദ്യാര്‍ഥികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍

അതേസമയം കാലാവധി തീർന്നതിലാണ് രാജിയെന്നും വിവാദങ്ങളുമായി ബന്ധമില്ലെന്നും ശങ്കർ മോഹന്‍ വിശദീകരിച്ചു. രാജിക്കത്ത് ചെയർമാനാണ് സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. ചെയർമാൻ ചിലപ്പോൾ കത്ത് കൈമാറിയിട്ടുണ്ടാകുമെന്നും ശങ്കർ മോഹൻ പറഞ്ഞു. അതേസമയം, വിഷയത്തില്‍ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചില്ല. രാജി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക്, കാണുന്നയിടത്ത് വച്ച് അഭിപ്രായം പറയാൻ താൻ മന്ത്രിയല്ലെന്നും പ്രതികരണം മറ്റാരോടെങ്കിലും ചോദിക്കണമെന്നും അടൂർ പറഞ്ഞു.

ഡയറക്ടറുടെ രാജി സമരവിജയമാണെന്ന് വിദ്യാര്‍ഥികള്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. സമരത്തിന്റെ ഒന്നാമത്തെ ആവശ്യമായ ഡയറക്ടറുടെ രാജി നടന്നതില്‍ സന്തോഷമുണ്ട് . അതേസമയം ഇ ഗ്രാന്റ്‌സ്, അക്കാഡമിക്‌സ് തുടങ്ങിയ ആവശ്യങ്ങളിലും തീരുമാനം ഉണ്ടായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in