ഗ്രീഷ്മ, ഷാരോണ്‍
ഗ്രീഷ്മ, ഷാരോണ്‍

ഷാരോണിന്റെ കൊലപാതകം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്, പാറശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് വ്യക്തത വരാനുള്ളതിനാൽ ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
Updated on
1 min read

തിരുവനന്തപുരം പാറശാലയില്‍ ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് വ്യക്തത വരാനുള്ളതിനാൽ ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. റൂറല്‍ എസ്പി ഡി ശില്‍പയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. യുവാവിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് വിഷം നല്‍കിയതെന്നും യുവതി വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ 25നായിരുന്നു ഷാരോണ്‍ മരിച്ചത്. പിന്നാലെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊന്നുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ ആരോപിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ഷാരോണിന്റെ സുഹൃത്തായ പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ആരോപണ വിധേയയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റ സമ്മതം. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു മരിച്ച ഷാരോൺ രാജ്.

ഗ്രീഷ്മ, ഷാരോണ്‍
ഷാരോണിനെ കൊന്നത് തന്നെ, കഷായം ഗ്രീഷ്മ വീട്ടില്‍ ഉണ്ടാക്കിയതെന്ന് പോലീസ്; ജീവനെടുത്തത് KAPIQ കീടനാശിനി

എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിൻെറ കൊലപാതകത്തിൻെറ ചുരുള്‍ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായാണ് ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെയാണ് ഗ്രീഷ്മ കൃത്യം നടത്തിയത് എന്നും, അമ്മയ്ക്ക് വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് ഗ്രീഷ്മ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത് എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആണ് സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളിയ എഡിജിപി പ്രതികരിച്ചു.

ഗ്രീഷ്മ, ഷാരോണ്‍
കൊലയാളി കൂട്ടുകാരിയെന്ന് പോലീസ്; ഷാരോണ്‍ മരിച്ചത് വിഷം ചേര്‍ത്ത കഷായം കുടിച്ച്

ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ജാതകദോഷം എന്ന കഥയുണ്ടാക്കിയത്. ഇക്കാര്യം യുവതി സമ്മതിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പ്രാഥമികമായി മാതാപിതാക്കളെ പ്രതിയാക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. നിലവില്‍ മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഉണ്ടോ എന്ന കാര്യം വെളിവായിട്ടില്ല. മുന്‍പ് കൊലപാതക ശ്രമങ്ങള്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു.

logo
The Fourth
www.thefourthnews.in