KERALA
ഷാരോൺ കൊലപാതക കേസ്: ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാറിന് ജാമ്യം
ആറു മാസത്തേക്ക് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്
പാറശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മാവന് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ആറു മാസത്തേക്ക് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ട് ജാമ്യക്കാർ, ഇതിൽ ഒരാൾ കേരളത്തിൽ ഉള്ളവരായിരിക്കണം, ജാമ്യം നിൽക്കുന്ന വ്യക്തികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിക്ക് വിശ്വാസം വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഡ്വ. ശാസ്തമംഗലം. എസ്. അജിത് കുമാർ പ്രതിക്ക് വേണ്ടി ഹാജരായി.
മറ്റൊരു വിവാഹത്തിന് കാമുകനായ ഷാരോൺ തടസ്സം നിൽക്കുമെന്ന് ഭയന്ന് ഗ്രീഷ്മ വിഷം നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 25 നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.