ഷാരോൺ കൊലക്കേസ്; അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറാമെന്ന് നിയമോപദേശം

ഷാരോൺ കൊലക്കേസ്; അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറാമെന്ന് നിയമോപദേശം

അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമോപദേശം
Updated on
1 min read

ഷാരോൺ കൊലക്കേസ് തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി.

ഷാരോൺ കൊലക്കേസ്; അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറാമെന്ന് നിയമോപദേശം
വിഷം ഷാരോൺ കൊണ്ടുവന്നതായിക്കൂടേയെന്ന് പ്രതിഭാഗം: ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് കോടതി

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ തമിഴ്നാട് അതിർത്തിയിലാണ്. അതിനാലാണ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമോ എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി എജിയുടെ നിയമോപദേശം തേടിയത്.

തമിഴ്നാട്ടിലെ പളുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യവും മറ്റും നടന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പോലീസാണ്. കേരള പോലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന നിയമോപദേശമാണ് ജില്ലാ ഗവ. പ്ലീഡർ പോലീസിന് നൽകിയത്.

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തിയാണ് പ്രതി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 25നായിരുന്നു ഷാരോണ്‍ മരിച്ചത്. കേസിൽ ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിർമല്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in