പെൺസുഹൃത്ത് വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം

പെൺസുഹൃത്ത് വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം

നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ
Updated on
1 min read

പാറശാലയിൽ പെൺസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ രാജിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായ ഷാരോണിന്റെ എഴുത്തുപരീക്ഷ ഫലം അധ്യാപകരും സഹപാഠികളുമാണ് കുടുംബത്തെ അറിയിച്ചത്.

വിഷം അകത്ത് ചെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്ന ഷാരോൺ കഴിഞ്ഞ മാസം 25നാണ് മരിക്കുന്നത്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നുമാണ് ഷാരോണിന്റെ മാതാപിതാക്കളുടെ സംശയമാണ് ഗ്രീഷ്മയിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. പാറശാല പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.

അതേസമയം, ഷാരോൺ കൊലക്കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറിയേക്കും. തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചിരുന്നു. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ തമിഴ്നാട് അതിർത്തിയിലാണ്. അതിനാലാണ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമോ എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി എജിയുടെ നിയമോപദേശം തേടിയത്.

തമിഴ്നാട്ടിലെ പളുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യവും മറ്റും നടന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പോലീസാണ്. കേരള പോലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന നിയമോപദേശമാണ് ജില്ലാ ഗവ. പ്ലീഡർ പോലീസിന് നൽകിയത്.

logo
The Fourth
www.thefourthnews.in