'ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് വേണം'; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി

'ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് വേണം'; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി

"കേരളാ സർക്കാർ വാദികളും പ്രതികളുമാകുന്ന കേസുകളിൽ ഉദ്യോഗസ്ഥർ എറണാകുളം വരെ സഞ്ചരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്" - തരൂർ
Updated on
1 min read

കേരളാ ഹൈക്കോടതിയുടെ ഒരു സ്ഥിരബെഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഇക്കാര്യം കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബില്ലായി അവതരിപ്പിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. ഹൈക്കോടതിയുടെ സ്ഥിര ബെഞ്ച് തിരുവനന്തപുരത്തു വേണമെന്നുള്ളത് വളരെക്കാലമായുള്ള ആവശ്യമാണ്. സർക്കാർ കക്ഷികളാകുന്ന കേസുകൾ ഒരുപാടുള്ള സാഹചര്യത്തിൽ കോടതിയിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നുവെന്നും ശശി തരൂർ പറഞ്ഞു.

കേരളാ സർക്കാർ വാദികളും പ്രതികളുമാകുന്ന കേസുകളിൽ ഉദ്യോഗസ്ഥർ എറണാകുളം വരെ സഞ്ചരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് തരൂർ പറഞ്ഞു. ലീവ്, യാത്ര ചെലവ് മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ സ്ഥിര ബെഞ്ച് സ്ഥാപിക്കുന്നതിലൂടെ മാറ്റാനാകും. കക്ഷികൾക്കും സാക്ഷികൾക്കും ബുദ്ധിമുട്ടില്ലാതെ നീതി നൽകാൻ സാധിക്കും. കൂടാതെ ഖജനാവിന് വലിയ പരുക്കേൽക്കാതിരിക്കാനും അതാണനുയോജ്യമെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.

'ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് വേണം'; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി
'അങ്ങനെയെങ്കിൽ രാജ്യ തലസ്ഥാനം ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടിവരും'; ഹൈബി ഈഡനെ പരിഹസിച്ച് ശശി തരൂർ

ബിൽ പാസാക്കാനും അതുവഴി സംസ്ഥാനത്തിന്റെ തെക്കൻ ജില്ലക്കാരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെ ശശി തരൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും അവയുടെ തലസ്ഥാനങ്ങളിലും ഹൈക്കോടതി ബെഞ്ച് വേണമെന്ന ബിൽ മുൻപ് തരൂർ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ ടേമിലായിരുന്നു ബിൽ അവതരിപ്പിച്ചത്.

'ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് വേണം'; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി
'തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിലപാട് പാർട്ടിക്കില്ല'; ഹൈബി ഈഡനെ തള്ളി കോൺഗ്രസ്

അടുത്തിടെ എറണാകുളം എം പി ഹൈബി ഈഡൻ, കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ഹൈബിയുടെ ബില്ലിനെതിരെ കോൺഗ്രസിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുകയും അതിനെ തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ കേരളത്തോട് അഭിപ്രായം തേടിയിരുന്നു. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.

logo
The Fourth
www.thefourthnews.in