ശശി തരൂര്‍
ശശി തരൂര്‍

ഡോക്യുമെന്ററിക്ക് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കാന്‍ സാധിക്കില്ല; അനില്‍ ആന്റണിയുടെ നിലപാട് അപക്വമെന്ന് തരൂര്‍

ഡോക്യമെന്ററി വിഷയത്തിൽ അനിൽ ആന്റണിയുടെ പരാമർശത്തോട് യോജിക്കാൻ കഴിയില്ലെന്ന് ശശി തരൂർ
Updated on
1 min read

ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി അതിശയമെന്ന് തോന്നേണ്ട കാര്യമില്ലെന്ന് ഡോ. ശശി തരൂർ എംപി. ഒരു ഡോക്യുമെന്ററിയ്ക്ക് രാജ്യത്തിന്റെ പരമാധികാരത്തിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി സ്വീകരിച്ച നിലപാട് അപക്വമായാണ് കരുതുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഗുജറാത്ത് കലാപം സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്നായിരുന്നു ശശി തരൂരിന്റെ മറ്റൊരു സുപ്രധാന പരാമര്‍ശം. 20 വർഷം മുൻപുള്ള കാര്യങ്ങളാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി ആക്കിയിരിക്കുന്നത്. സുപ്രീം കോടതി ഈ വിഷയത്തിൽ തീരുമാനം എടുത്തിട്ടുളളതാണ്. അതിനാൽ തന്നെ ഇതൊരു അടഞ്ഞ അധ്യായമാണ്. കോടതിയുടെ തീരുമാനത്തോട് വ്യത്യസ്ത അഭിപ്രായമുളളവർ കാണും. ഡോക്യുമെന്ററിയുപടെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂര്‍
ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

എന്നാൽ നിലവിൽ രാജ്യത്ത് ബിബിസിയുടെ ഡോക്യമെന്ററിയെ സെന്‍സര്‍ഷിപ്പ് ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആളുകളെ ഇഷ്ടമുളളത് കാണാന്‍ അനുവധിക്കാത്തത് സ്വാതന്ത്ര്യത്തിന് എതിരാണ്. നമ്മുടെ ജനാധിപത്യത്തിൽ എല്ലാ വ്യക്തികൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍
'ജനപ്രിയനെങ്കിലും വിഭാഗീയതയുണ്ടാക്കുന്ന നേതാവ്; മോദി കാലത്തെ ഇന്ത്യ'; ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തുവിട്ട് ബിബിസി

​ഗുജറാത്ത് കലാപവുമായി ബിബിസി ഇറക്കിയ ഡോക്യുമെന്ററി അതവരുടെ ഇന്റേര്‍ണല്‍ റിപ്പോര്‍ട്ട് ആണ്. നാലഞ്ച് വര്‍ഷമായി രാഷ്ട്രത്തില്‍ നടക്കുന്ന കാര്യമാണ് രണ്ടാമത്തെ ഡോക്യുമെന്ററിയിൽ പറയുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, ബിബിസിയുടെ ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന അനില്‍ ആന്റണിയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ ബിബിസിയുടെ വീക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണ്. ബ്രിട്ടണ്‍ എന്ന രാജ്യത്തിന്റെ ഔദ്യോഗിക ചാനലായ ബിബിസിക്ക് മുന്‍ വിധികളോടെ പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അനില്‍ പറയുന്നു. എന്നാൽ അനിലിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസ്സിലെ എല്ലാ പദവികളും രാജിവച്ചു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ അടക്കമുള്ള പദവികളാണ് രാജി വെച്ചത്.

logo
The Fourth
www.thefourthnews.in